Saudi Arabia
The minimum wage of native employees in Saudi Arabia
Saudi Arabia

സ്വദേശി ജീവനക്കാരുടെ മിനിമം വേതനം ഉയര്‍ത്തി

Web Desk
|
3 Sep 2023 8:19 PM GMT

ഹദഫ് സഹായം ലഭ്യമാകുന്നതിന് പുതിയ നിരക്ക് നിര്‍ബന്ധം

സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ വേതനം വര്‍ധിപ്പിച്ച് മാനവവിഭവശേഷി മന്ത്രാലയം. നിലവിലെ 3200 റിയാല്‍ 4000 ആക്കിയാണ് ഉയര്‍ത്തിയത്. തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിക്കുന്ന സഹയാങ്ങള്‍ ലഭ്യമാകുന്നതിന് പുതുക്കിയ വേതന നിരക്ക് നല്‍കിയിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഫണ്ട് അഥവ ഹദഫാണ് മിനിമം വേതനം പുതുക്കി നിശ്ചയിച്ചത്. സ്വദേശി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായുള്ള വിഹിതം ലഭിക്കുന്നതിന് പുതുക്കിയ നിരക്ക് നിര്‍ബന്ധമാണ്.

ഹദഫില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജോലിയില്‍ പ്രവേശിച്ച് 120 ദിവസം പിന്നിടുമ്പോഴാണ് നിലവില്‍ ഹദഫില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത് 90 ദിവസമായി കുറച്ചു. തൊണ്ണൂറ് മുതല്‍ 180 ദിവസത്തിനുള്ള ഹദഫ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത പക്ഷം സേവനം നഷ്ടമാകും. സെപ്തംബര്‍ 5 മുതല്‍ പുതുക്കിയ നിബന്ധന പ്രാബല്യത്തില്‍ വരും.

Similar Posts