Saudi Arabia
സൗദിയിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് പത്ത് മാനദണ്ഡങ്ങൾ പുറത്തിറക്കി
Saudi Arabia

സൗദിയിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് പത്ത് മാനദണ്ഡങ്ങൾ പുറത്തിറക്കി

ഇജാസ് ബി.പി
|
1 Feb 2022 4:07 PM GMT

വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം

സൗദി അറേബ്യയിൽ ബിനാമി വിരുദ്ധ ദേശീയ പദ്ധതി വാണിജ്യ സ്ഥാപനങ്ങൾക്ക് പത്ത് മാനദണ്ഡങ്ങൾ പുറത്തിറക്കി. ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള സമയ പരിധി ഈ മാസം പകുതിയോടെ അവസാനിക്കാനിരിക്കെയാണ് അധികൃതർ വ്യവസ്ഥകൾ പുറത്തിറക്കിയത്. വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം.

സ്ഥാപനത്തിന് കാലാവധിയുള്ള വാണിജ്യ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ എല്ലാ ഡാറ്റയും ലൈസൻസുകളും കാലാവധിയുള്ളതായിരിക്കുക, സ്ഥാപനത്തിന് ബാങ്ക് അക്കൗണ്ട് തുറക്കുക, വാണിജ്യ ഇടപാടുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കുക, പ്രവർത്തന ലൈസൻസ് പുതുക്കിയെന്ന് ഉറപ്പാക്കുക, സ്ഥാപനത്തിന്റെ വിലാസം പുതുക്കുക, വേതന സംരക്ഷണ പ്രോഗ്രാമിൽ സ്ഥാപനം രജിസ്റ്റർ ചെയ്യുക, തൊഴിൽ വേതന ഡാറ്റ രേഖപ്പെടുത്തുക, കരാറുകൾ ഇലക്ട്രോണിക്കായി രേഖപ്പെടുത്തുക, സ്ഥാപനത്തിൽ നിയമാനുസൃതമല്ലാത്ത തൊഴിലാളികളെ നിയമിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് നിർബന്ധമായും പാലിക്കേണ്ട ചട്ടങ്ങൾ. കൂടാതെ സ്വദേശികളല്ലാത്ത വ്യക്തിക്ക് സ്ഥാപനത്തിൽ പുർണാധികാരം നൽകാൻ പാടില്ലെന്നും സാമ്പത്തിക ഇടപാടുകൾക്ക് ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും, ഇലക്ട്രോണിക് ബില്ലുകൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

The National Anti-Benami Project in Saudi Arabia has released the criteria for commercial enterprises.

Similar Posts