Saudi Arabia
സൗദി സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്ണം വർധിക്കുന്നു; സ്ത്രീകളുടെ പങ്കാളിത്തത്തിലും വർധന
Saudi Arabia

സൗദി സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്ണം വർധിക്കുന്നു; സ്ത്രീകളുടെ പങ്കാളിത്തത്തിലും വർധന

Web Desk
|
8 Dec 2023 6:42 PM GMT

2019 മുതൽ ഇത് വരെ ആകെ 6 ലക്ഷം സ്വദേശികൾ സൌദിയില സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ചുവെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ റാജ്ഹി പറഞ്ഞു

റിയാദ്: സൗദിയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വർധിക്കുന്നതായി മന്ത്രി അഹമ്മദ് അൽ രാജ്ഹി പറഞ്ഞു. എഞ്ചിനീയറിംഗ്, അക്കൌണ്ടിംഗ് പ്രൊഫഷനുകളിൽ സൌദികളുടെ പങ്കാളിത്തത്തിൽ വൻ വർധനവുണ്ടായി. അടുത്ത വർഷം പുതിയ സൌദിവൽക്കരണ പദ്ധതി നടപ്പിലാക്കുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു.

2019 മുതൽ ഇത് വരെ ആകെ 6 ലക്ഷം സ്വദേശികൾ സൌദിയില സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ചുവെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ റാജ്ഹി പറഞ്ഞു. തൊഴിൽ വിപണയിലെ സൗദി സ്ത്രീകളുടെ പങ്കാളിത്തം ഈ വർഷം 35 ശതമാനം കവിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

റിയാദിൽ രാജ്യത്തിന്റെ പൊതു ബജറ്റിനെ തുടർന്ന് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019-ൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നത് 1.7 ദശലക്ഷം സ്വദേശികളായിരുന്നു. എന്നാൽ ഈ വർഷം അത് 2.3 ദശലക്ഷമായി വർധിച്ചു. ഇതിൽ 3,61,000 പേർ പുതിയതായി തൊഴിൽ വിപണയിലെത്തിയവരാണ്.

എഞ്ചിനീയറിംഗ് തൊഴിലുകളിൽ സൗദികളുടെ പങ്കാളിത്ത നിരക്ക് 40,000-ൽ നിന്ന് 70,000 ആയും അക്കൗണ്ടിംഗ് പ്രൊഫഷനുകളിൽ 42,000-ൽ നിന്ന് 103,000 ആയും വർദ്ധിപ്പിച്ചു. 2024 സൗദിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കും. ഇതിലൂടെ ൽ ആറ് സുപ്രധാന മേഖലകളിലായി സ്വദേശികൾക്ക് 1,72,000 തൊഴിലവസരങ്ങൾകൂടി സൃഷ്ടിക്കുകയാണ് ലക്ഷ്യം. തൊഴിൽ വിപണയിലെ സ്ത്രീകളുടെ പങ്കാളിത്തം വരും കാലയളവിൽ 40 ശതമാനമായി ഉയർത്താനുള്ള കിരീടാവകാശിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ മന്ത്രാലയം ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അഹമ്മദ് അൽ രാജ്ഹി പറഞ്ഞു.


Similar Posts