Saudi Arabia
![ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ തീർത്ഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ തീർത്ഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി](https://www.mediaoneonline.com/h-upload/2022/05/16/1295049-hajj.webp)
Saudi Arabia
ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ തീർത്ഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി
![](/images/authorplaceholder.jpg?type=1&v=2)
28 Jun 2022 6:07 PM GMT
7727 മലയാളി തീർത്ഥാടകരാണ് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജിനുള്ളത്
സംസ്ഥാന ഹജ്ജ് കമ്മിറ്റി കീഴിൽ ഹജ്ജിനെത്തിയ മുഴുവൻ തീർത്ഥാടകരും മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി. വെയ്റ്റിംഗ് ലിസ്റ്റ് ഉൾപ്പെടെ 7727 മലയാളി തീർത്ഥാടകരാണ് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജിനുള്ളത്. മക്കയിലെത്തിയ മലയാളി തീർത്ഥാടകരെല്ലാം ഉംറ കർമം പൂർത്തിയാക്കിയിട്ടുണ്ട്. ജൂൺ 4 മുതലാണ് തീർത്ഥാടകർ മദീനയിൽ എത്തിത്തുടങ്ങിയത്. ജൂൺ 17ന് മുഴുവൻ തീർത്ഥാടകരും കേരളത്തിൽ നിന്ന് മദീനയിൽ എത്തി. ഇവിടെ എട്ട് ദിവസത്തെ സന്ദർശനം പൂർത്തീകരിച്ചാണ് തീർത്ഥാടകർ മക്കയിലെത്തിയത്.
നമസ്‌കാരങ്ങൾക്കായി തീർത്ഥാടകരെ ഹറം പള്ളിയിൽ എത്തിക്കാൻ 24 മണിക്കൂർ ബസ് സേവനം ഉണ്ട്. മക്കയിലെ പുണ്യ സന്ദർശന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന തിരക്കിൽ കൂടിയാണിപ്പോൾ തീർത്ഥാടകരുള്ളത്. ജൂലൈ ആദ്യ വാരത്തിൽ ഹജ്ജ് ചടങ്ങുകൾക്ക് തുടക്കമാകും.