സൗദി കിരീടവകാശി യു.എ.ഇ പ്രസിഡന്റുമായി കൂടികാഴ്ച നടത്തി
|മേഖലയിലെ ആനുകാലിക വിഷയങ്ങളും വികസന പ്രവർത്തനങ്ങളും ഇരുവരും ചർച്ച ചെയ്തു
ദമ്മാം: സൗദി കിരീടവകാശി യു.എ.ഇ പ്രസിഡന്റുമായി കൂടികാഴ്ച നടത്തി. സൗദിയുടെ കിഴക്കൻ പ്രവിശ്യ നഗരമായ ദമ്മാമിൽ വെച്ചാണ് ഇരുവരും കൂടികാഴ്ച നടത്തിയത്. മേഖലയിലെ ആനുകാലിക വിഷയങ്ങളും വികസന പ്രവർത്തനങ്ങളും ഇരുവരും ചർച്ച ചെയ്തു. ദമ്മാം അസീസിയയിലെ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടികാഴ്ച. മേഖലയിലെ ആനുകാലിക സംഭവങ്ങളും വികസന പ്രവർത്തനങ്ങളും ഇരുവരും ചർച്ച ചെയ്തു.
കിഴക്കൻ പ്രവിശ്യയിലെ വികസന പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനും നേരിൽ കാണുന്നതിനും വേണ്ടി ദമ്മാമിലെത്തിയതായിരുന്നു കിരീടവകാശി. പ്രവിശ്യ ഗവർണറും, പ്രഗൽഭ വ്യക്തിത്വങ്ങളും ഇസ്ലാമിക പണ്ഡിതരും ചേർന്ന് അദ്ദേഹത്തെ സ്വീകിരിച്ചു. കിഴക്കൻ പ്രവിശ്യ വികസന അതോറിറ്റിയും അൽഹസ്സ ഡവലപ്പമെന്റ് അതോറിറ്റിയും നടപ്പിലാക്കി വരുന്ന വികസന പ്രവർത്തികൾ കിരീടവകാശി നേരിട്ട് സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി. മേഖലയുടെ വളർച്ച വേഗത്തിലാക്കുന്നതിനും പ്രവിശ്യയെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക അദ്ദേഹം രൂപം നൽകി.