റിയാദിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് വിവിധ നിർദ്ദേശങ്ങളുമായി ട്രാഫിക് വിഭാഗം
|ട്രാഫിക് അതോറിറ്റി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് വിത്യസ്ത നിർദ്ദേശങ്ങൾ ഉയർന്നത്
റിയാദ് നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് വിവിധ നിർദ്ദേശങ്ങളുമായി ട്രാഫിക് വിഭാഗം. റിയാദ് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനായി സ്‌കൂളുകളുടെയും സർവകലാശാലകളുടെയും പഠന സമയമാറ്റം, സർക്കാർ ഏജൻസി ഓഫീസുകളുടെ സ്ഥലമാറ്റം എന്നിവ പരിഗണനയിലാണെന്ന് ട്രാഫിക് അതോറിറ്റി അറിയിച്ചു. ട്രാഫിക് അതോറിറ്റി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് വിത്യസ്ത നിർദ്ദേശങ്ങൾ ഉയർന്നത്.
സ്‌കൂളുകളുടെയും സർവകലാശാലകളുടെയും പ്രവൃത്തി സമയം മാറ്റുക, ഗവൺമെൻറ്, ഗവൺമെന്റേതര ഏജൻസികൾ എന്നിവയുടെ സേവന ഓഫീസുകൾ നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പരിഗണനയിലുള്ളതായി ട്രാഫിക് വിഭാഗം വക്താവ് കേണൽ മൻസൂർ അൽശക്ര പറഞ്ഞു. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും റോഡുകളിലെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പ്രത്യേക ശിൽപ്പശാല സംഘടിപ്പിച്ചത്. ഹൈവേകളുമായി ബന്ധിപ്പിക്കുന്ന റിംഗ് റോഡുകൾക്ക് പ്രത്യേക പ്രവർത്തന മാതൃക നിർമ്മിക്കുക, ട്രാഫിക് സിഗനലുകളുടെ പ്രവർത്തന സംവിധാനം പഠനവിധേയമാക്കി. പരിഷ്‌കരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അതോറിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചു.