Saudi Arabia
Training for native students in private companies in Saudi
Saudi Arabia

സൗദിയില്‍ സ്വകാര്യ കമ്പനികളില്‍ സ്വദേശി വിദ്യാർഥികൾക്ക് പരിശീലനം

Web Desk
|
6 Jan 2024 6:56 PM GMT

അന്‍പതില്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്

സൗദിയില്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും സ്വദേശി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അന്‍പതില്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്തെ തൊഴില്‍ വിപണിയുടെ ആവശ്യകതകള്‍ പൂത്തീകരിക്കുന്നതിനും ഗുണമേന്മയുള്ള ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ പരിശീലന പരിപാടികളുടെ ഗുണമേന്മയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക, വികസനവും വളര്‍ച്ചാ അവസരങ്ങളും നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദ്ദേശം.

രാജ്യത്തെ കോളേജുകളിലും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലും ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് നിര്‍ദ്ദേശം. സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നല്‍കിയത്. വകുപ്പ് മന്ത്രി അഹമ്മദ് അല്‍റാജിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അന്‍പത് ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് നിബന്ധന ബാധകമാകുക. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന വിദ്യഭ്യാസ സ്ഥാപനം അംഗീകരിച്ച പഠന പദ്ധതിയും തൊഴില്‍ വിപണിയുടെ ആവശ്യകതകളും സമന്വയിപ്പിച്ചാണ് പരിശീലനം സംഘടിപ്പിക്കുക.

Similar Posts