Saudi Arabia
സുരക്ഷാ പരിശീലനത്തിനായി ജിസിസി അംഗരാജ്യങ്ങളുടെ സേനകള്‍ സൗദിയിലെത്തി
Saudi Arabia

സുരക്ഷാ പരിശീലനത്തിനായി ജിസിസി അംഗരാജ്യങ്ങളുടെ സേനകള്‍ സൗദിയിലെത്തി

Web Desk
|
14 Jan 2022 3:03 PM GMT

യുഎഇ സുരക്ഷാ സേന ബുധനാഴ്ചയോടെ രാജ്യത്തെത്തിയിരുന്നു

റിയാദ്: സംയുക്ത സൈനിക പരിശീലനത്തില്‍ പങ്കെടുക്കാനായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളായ ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ സുരക്ഷാ സേനകളും സൗദിയിലെത്തി. യുഎഇ സുരക്ഷാ സേന ബുധനാഴ്ചയോടെ രാജ്യത്തെത്തിയിരുന്നു.



ഇന്നലെ കേണല്‍ സലിം മുബാറക് അല്‍ അബ്രാവിയുടെ നേതൃത്വത്തിലുള്ള റോയല്‍ ഒമാന്‍ പോലീസ് സംഘമാണ് ആദ്യമെത്തിയത്. ബോയിങ് സി 17 ഗ്ലോബ്മാസ്റ്റര്‍ മിലിട്ടറി കാര്‍ഗോ വിമാനത്തില്‍ വന്ന ഖത്തര്‍ സേനയുടെ കമാന്‍ഡര്‍ മേജര്‍ യൂസഫ് അല്‍ ഹമദാണ്. ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല അല്‍ അതീഖിയാണ് കുവൈത്ത് സംഘത്തെ നയിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഏകോപനവും സഹകരണവും വര്‍ധിപ്പിക്കുകയാണ് സംയുക്ത പരിശീലനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കിങ് ഫഹദ് കോസ്വേയിലൂടെ വാഹനവ്യൂഹത്തിലാണ് ബഹ്റൈന്‍ സംഘം രാജ്യത്തെത്തിയത്. 'അറബ് ഗള്‍ഫ് സെക്യൂരിറ്റി മൂന്നാം ഘട്ടം' ഈ മാസം കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലാണ് നടക്കുകയെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.




സുരക്ഷാ മേഖലയില്‍ ജിസിസി അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനും അറേബ്യന്‍ ഗള്‍ഫ് മേഖലയ്‌ക്കെതിരേയുള്ള എല്ലാ ഭീഷണികളേയും പ്രതിരോധിക്കുന്നതിനുമാണ് സംയുക്ത സൈനിക പരിശീലനം സംഘടിപ്പിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞിരുന്നു.




Similar Posts