Saudi Arabia
സൗദിയിൽ കള്ളപ്പണം
Saudi Arabia

സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ രണ്ട് പ്രവാസികൾ പിടിയിൽ

Web Desk
|
29 Aug 2023 5:48 PM GMT

നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമാഹരിച്ച കാൽകോടിയോളം റിയാലാണ് വെളുപ്പിക്കാൻ ശ്രമിച്ചത്

സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ രണ്ട് പ്രവാസികൾ പിടിയിൽ. നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമാഹരിച്ച കാൽകോടിയോളം റിയാലാണ് വെളുപ്പിക്കാൻ ശ്രമിച്ചത്.പണം നിക്ഷേപിച്ച വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.

24, 80000 റിയാലോളം കള്ളപ്പണമാണ് രണ്ട് പ്രവാസികൾ വിവിധ മാർഗ്ഗങ്ങളിലൂടെ വെളുപ്പിച്ചത്. സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. പണത്തിൻ്റെ സ്വഭാവവും ഉറവിടവും ഉടമസ്ഥതയും മറച്ചുവെച്ച് കൊണ്ട് ഈ പണം വാണിജ്യ സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിൽ നിക്ഷേപിച്ചതായും കണ്ടെത്തി.

വിവിധ കുറ്റകൃത്യങ്ങളിലൂടെയും നിയമലംഘനങ്ങളിലൂടെയുമാണ് ഇത്രെയും തുക ഇവർ സമാഹരിച്ചതെന്നും പണത്തിൻ്റെ ഉടവിടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായും അവർക്കെതിരെയുള്ള തെളിവുകൾ ഉൾപ്പെടെ, കോടതിക്ക് കൈമാറിയതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കൂടാതെ പണം നിക്ഷേപിച്ച വാണിജ്യ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖം നോക്കാതെ കഠിന ശിക്ഷ നൽകാൻ കോടതിയോട് ആവശ്യപ്പെടുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Related Tags :
Similar Posts