Saudi Arabia
Three airlines fined for not following Saudi Health Ministry protocol
Saudi Arabia

സൗദിയിൽ വ്യത്യസ്ത കേസുകളിൽ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി

Web Desk
|
30 April 2024 5:13 PM GMT

സ്വദേശി പൗരൻമാരാണ് വധശിക്ഷക്ക് വിധേയമാക്കപ്പെട്ടത്

ദമ്മാം: സൗദിയിൽ വ്യത്യസ്ത കേസുകളിൽ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി. വ്യക്തിവൈരാഗ്യത്തെ തുടർന്ന് വാഹനമിടിച്ചും വാഹനത്തിനകത്ത് ആക്രമിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷകളാണ് നടപ്പിലാക്കിയത്. സ്വദേശി പൗരൻമാരാണ് വധശിക്ഷക്ക് വിധേയമാക്കപ്പെട്ടത്. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ നിന്നും കിഴക്കൻ പ്രവിശ്യയിൽ നിന്നുമാണ് ശിക്ഷ നടപ്പിലാക്കിയത്.

വ്യക്തി വൈരാഗ്യത്തെ തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് കിഴക്കൻ പ്രവിശ്യയിൽ പ്രതിക്ക് ശിക്ഷ നൽകിയത്. റയാൻ ബിൻ അഹമ്മദ് ബിൻ സലേം അൽ്അമ്മാരിയെ കെലപ്പെടുത്തിയ കേസിൽ സൗദ് ബിൻ മുഹമ്മദ് ബിൻ ഹമദ് അൽഖഹ്താനിയെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

വടക്കൻ മേഖലയിൽ ബന്ദർ ബിൻ ധാവി ബിൻ ഖലഫ് അൽറുവൈലിയെ കാറിലിട്ട് ചവിട്ടികൊന്ന കേസിൽ മുഹമ്മദ് ബിൻ ഇനാദ് ബിൻ മഷ്തൽ അൽഫുറൈജി അൽ റുവൈലിയെയാണ് ശിക്ഷക്ക് വിധേയമാക്കിയത്. ഇരുവരുടെയും പേരിൽ ചുമത്തിയ കേസ് വിചാരണ കോടതിയും അപ്പീൽ കോടതിയും ശരിവെക്കുകയും വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു.

തുടർന്ന് ശരീഅത്ത് പ്രകാരം ഇരുവരുടെയും ശിക്ഷ നടപ്പിലാക്കാൻ രാജവിജ്ഞാപനം ഇറക്കി. ശിക്ഷ അതിക്രമിച്ചു കയറുകയോ രക്തം ചൊരിയുകയോ ചെയ്യുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.

Similar Posts