Saudi Arabia
ഉംറ; ഈ സീസണിൽ എത്തിയത് മൂന്ന് ലക്ഷത്തോളം തീർഥാടകർ
Saudi Arabia

ഉംറ; ഈ സീസണിൽ എത്തിയത് മൂന്ന് ലക്ഷത്തോളം തീർഥാടകർ

Web Desk
|
29 Aug 2022 6:45 PM GMT

ഏറ്റവും കൂടുതൽ തീർഥാകരെ ഉംറക്കെത്തിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ജിദ്ദ: ഈ വർഷത്തെ ഉംറ സീസണിൽ ഇത് വരെ മൂന്ന് ലക്ഷത്തോളം തീർഥാടകർ ഉംറക്കെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത്. ഏറ്റവും കൂടുതൽ തീർഥാകരെ ഉംറക്കെത്തിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ഒരു മാസം മുമ്പാണ് ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചത്. മുഹറം മാസം ആദ്യം മുതൽ ഞായറാഴ്ട വരെയുള്ള ഒരു മാസത്തനിടക്ക് മൂന്ന് ലക്ഷത്തോളം തീർഥാടകർ ഉംറ നിർവഹിക്കാനെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. 2,68,000 തീർഥാടകർ ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയാണെത്തിയത്. കൂടാതെ 29,000 ത്തോളം പേർ റോഡ് മാർഗ്ഗം വിവിധ കരാതിർത്തികളിലൂടെയും ഉംറക്കെത്തി.

ഒരു ലക്ഷത്തിലധികം പേരാണ് മദീന വിമാനത്താവളം വഴിയെത്തിയത്. കർമ്മങ്ങൾ പൂർത്തിയാക്കി 22,000 ത്തോളം തീർഥാടകർ മദീന വിമാനത്താവളം വഴി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ച് പോകുകയും ചെയ്തു. ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർഥാടകർ. 1,27,000 ത്തോളം പേർ ഒരു മാസത്തിനിടെ ഇന്തോനേഷ്യയിൽ നിന്നും ഉംറക്കെത്തി. പാക്കിസ്ഥാനിൽ നിന്ന്. 90,000 പേരും, ഇന്ത്യയിൽ നിന്ന് 54,000 പേരും ഈ സീസണിൽ ഉംറക്കെത്തിയിട്ടുണ്ട്. കൂടാതെ ഇറാഖ്, യെമൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി തീർഥാടകർ ഈ സീസണിൽ ഉംറക്കെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലം അറിയിച്ചു.

Related Tags :
Similar Posts