സൗദിയില്‍ ഫാക്ടറി നിര്‍മ്മിക്കാന്‍ യുഎസ് കാര്‍ നിര്‍മ്മാതാക്കളായ ലൂസിഡ്
|പ്രതിവര്‍ഷം 150,000 കാറുകളുടെ ഉത്പാദനമാണ് ലക്ഷ്യം
സൗദിയില്‍ ഫാക്ടറി നിര്‍മിക്കാനൊരുങ്ങി യുഎസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ലൂസിഡ്. സൗദി നിക്ഷേപ മന്ത്രാലയം, സൗദി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഫണ്ട് (എസ്ഐഡിഎഫ്), കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി (കെഎഇസി) എന്നിവയുമായി തങ്ങള്‍ കരാറില്‍ ഒപ്പുവച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
15 വര്‍ഷത്തിനുള്ളില്‍ 3.4 ബില്യണ്‍ ഡോളര്‍ വരെ വരുമാനമാണ് ലൂസിഡ് സൗദിയിലെ തങ്ങളുടെ ആദ്യ നിര്‍മ്മാണ പ്ലാന്റില്‍നിന്ന് പ്രതീക്ഷിക്കുന്നത്. പുതിയ നിര്‍മ്മാണ കേന്ദ്രം പൂര്‍ണ്ണമായും കമ്പനിയുടെ ഉടമസ്ഥതയിലായിരിക്കും.
2022ന്റെ ആദ്യ പകുതിയില്‍തന്നെ നിര്‍മ്മാണം ആരംഭിക്കും. പ്രാരംഭ ഘട്ടത്തില്‍ സൗദി വിപണി ലക്ഷ്യമാക്കിയാണ് വാഹനങ്ങള്‍ നിര്‍മ്മിക്കുക. പിന്നീട് പ്രത്യേകം രൂപകല്‍പ്പന ചെയ്ത മോഡലുകള്‍ ഉള്‍പ്പെടെ ആഗോള വിപണികളിലേക്കും ആവശ്യമായവ നിര്‍മിച്ച് കയറ്റുമതി ചെയ്യും. അരിസോണയിലെയും സൗദിയിലെയുമുള്പ്പെടെ കമ്പനിയുടെ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 500,000 വാഹനങ്ങള്‍ കവിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.