ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സൗദിയെ പിന്തുണയ്ക്കുമെന്ന് അമേരിക്ക
|തങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള യുഎസ് പ്രതിബദ്ധതയെ രാജാവ് പ്രശംസിച്ചു
സൗദിയുടെയും പ്രദേശത്തെ ജനങ്ങളുടേയും സംരക്ഷണത്തിനായി രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. സൗദിയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റ സംഭവത്തിലാണ് അമേരിക്കയുടെ പ്രതികരണം. ഹൂതികള്‍ നടത്തിയ ഭീകരാക്രമണത്തെ യുണൈറ്റഡ് സ്റ്റേറ്റ് ശക്തമായി അപലപിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചു.
ഡ്രോണിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് പറഞ്ഞ സള്ളിവന്‍, തങ്ങളുടെ അന്തര്‍ദ്ദേശീയ പങ്കാളിയായ സൗദിക്കായി എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങാന്‍ തങ്ങളുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
യെമനികള്‍ക്കും അയല്‍ രാജ്യക്കാര്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനുമെതിരെ തന്നെ കൂടുതല്‍ ഭീഷണിയാവുന്ന തരത്തിലുള്ള ആക്രമണപരമായ നടപടികളാണ് ഹൂതികള്‍ പിന്തുടരുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹൂതികല്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇതിലൂടെ യെമന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ഹൂതികള്‍. സൗദി അറേബ്യയില്‍ താമസിക്കുന്ന 70,000 ത്തിലധികം യുഎസ് പൗരന്മാര്‍ക്കും ഈ ആക്രമണങ്ങള്‍ ഭീഷണിയായതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രസ്താവനയില്‍ പറഞ്ഞു.
സൗദി അറേബ്യയുടെ പ്രതിരോധത്തെ പിന്തുണയ്ക്കാനും കൂടെ നില്‍ക്കാനും തന്റെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ബുധനാഴ്ച സല്‍മാന്‍ രാജാവിനെ ഫോണില്‍ വിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ആവര്‍ത്തിച്ച് പറഞ്ഞു.
രാജ്യത്തിന്റെയും പൗരന്മാരുടെയും സംരക്ഷണത്തില്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള യുഎസ് പ്രതിബദ്ധതയെ രാജാവ് പ്രശംസിച്ചു. ഇറാനെ ആണവായുധങ്ങള്‍ നേടുന്നതില്‍ നിന്ന് തടയാനുള്ള വാഷിങ്ടണിന്റെ ശ്രമങ്ങളെ സൗദി പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു.