യെമന്‍-സൗദി വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് അമേരിക്ക
|- അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് സൗദി അറേബ്യക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.
യെമന്‍ സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്വാഗതം ചെയ്തു. അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് സൗദി അറേബ്യക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.
യെമനിലെ ഹുത്തികള്‍ക്കും സൗദിക്കുമിടയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ദീര്ഘിപ്പിച്ച നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്വാഗതം ചെയ്തു. യു.എന്‍ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിലും പാലിക്കുന്നതിലും സൗദി അറേബ്യ ധീരമായ നേതൃത്വമാണ് പ്രകടിപ്പിച്ചത്.
അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിന് സൗദിക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. യെമന്‍ വെടിനിര്‍ത്തല്‍ കരാര്‍ ദീര്ഘിപ്പിക്കുന്നതില് സൗദി ഭരണാധികാരി സല്മാന് രാജാവിന്റെയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും പങ്ക് സുപ്രധാനമാണ്. കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച കരാറാണ് രണ്ട് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. കരാറിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മേഖലയില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.