മദീനയിലെ വിവിധ നടപ്പാതകൾ ലോകോത്തര നിലവാരത്തിലേക്ക് മാറ്റുന്നു
|ഹറമിലേക്ക് നീളുന്ന ഭൂരിഭാഗം നടപ്പാതകളുടേയും പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്.
മദീന: മദീനയിലെ വിവിധ നടപ്പാതകൾ ലോകോത്തര നിലവാരത്തിലേക്ക് മാറ്റുന്നത് തുടരുന്നു. ഹറമിലേക്ക് നീളുന്ന ഭൂരിഭാഗം നടപ്പാതകളുടേയും പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. നടപ്പാതകളിൽ സന്ദർശകർക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.പ്രവാചക പള്ളിയുടെ ചുറ്റുഭാഗങ്ങളിലുമുള്ള പാതകളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. കാൽനട യാത്രക്കാർക്ക് ചരിത്ര കേന്ദ്രങ്ങളിലേക്ക് നടന്നെത്താനാകും വിധമാണ് വികസിപ്പിച്ചിട്ടുള്ളത്.
പ്രവാചകന്റെ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തും കിഴക്ക് ഭാഗത്തുമുള്ള പാതകൾ വികസിപ്പിച്ചിട്ടുണ്ട്. മദീനയുടെ വിവിധ ഭാഗങ്ങളിൽ ചരിത്ര കേന്ദ്രങ്ങളും നവീകരിച്ചു കൊണ്ടിരിക്കുകയാണ്. മദീന വികസന അതോറിറ്റിയുടെ കീഴിലാണ് വികസന പ്രവർത്തനങ്ങൾ. പ്രവാചക പള്ളിയുടെ ചുറ്റുഭാഗത്തുമുള്ള സന്ദർശകർക്കും ,ടൂറിസ്റ്റുകൾക്കും മികച്ച അനുഭവമായിരിക്കും ഇനി മുതൽ ലഭിക്കുക. മദീനയുടെ നഗര സംസ്‌ക്കാരം നിലനിർത്തിക്കൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. .