Saudi Arabia
VAT tax implemented on second hand vehicles in Saudi Arabia
Saudi Arabia

സൗദിയിൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് വാറ്റ് നികുതി പ്രാബല്യത്തിൽ

Web Desk
|
2 July 2023 6:42 PM GMT

ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങി വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും നിയമം ബാധകമാകും

സൗദിയില്‍ സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വില്‍പ്പനയില്‍ മൂല്യവര്‍ധിത നികുതി ഈടാക്കുന്നത് പ്രാബല്യത്തിലായി. സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയാണ് നിയമം നടപ്പിലാക്കിയത്. ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങി വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും നിയമം ബാധകമാകും.

സൗദിയില്‍ സെകനന്റ് വാഹനങ്ങളുടെ വില്‍പ്പനയിലും മൂല്യ വര്‍ധിത നികുതി നടപ്പിലായി. സെകനന്റ് വാഹനങ്ങള്‍ വാങ്ങി വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും നിയമ ബാധകമാകും. സൗദിയിലെ വാഹന വിപണികളില്‍ മുഖ്യ പങ്ക് വഹിക്കുന്ന മേഖലയാണ് സെകനന്റ് വാഹന വില്‍പന കേന്ദ്രം. സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് ആതോറിറ്റിയാണ് നിയമം നടപ്പിലാക്കിയത്.

നേരത്തെ പ്രഖ്യാപിച്ച ഉത്തരവ് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലായി. സെകനന്റ് വാഹനങ്ങളുടെ വില്‍പ്പന വാങ്ങലുകള്‍ നടത്തുന്ന ഷോറുമുകള്‍ സ്ഥാപനങ്ങള്‍ ഏജന്‍സികള്‍ എന്നിവ ബില്ലിംഗില്‍ വാറ്റ് തുക കാണിച്ചിരിക്കണം. ഉപഭോക്താവില്‍ നിന്നും സ്ഥാപനം വാങ്ങിയ വിലയും വില്‍പ്പന നടത്തിയ വിലയും തമ്മിലുള്ള വിത്യാസം, നേടിയ ലാഭം എന്നിവ കണക്കാക്കിയാണ് വാറ്റ് നിശ്ചയിക്കുക.

വില്‍പ്പനയില്‍ നേടുന്ന ലാഭവിഹിതത്തിനാണ് വാറ്റ് നല്‍കേണ്ടത്. വാഹനത്തിന്റെ മൊത്തം വില്‍പ്പന വില വാറ്റ് പരിധിയില്‍ ഉള്‍പ്പെടില്ല. ഇതിനായി വാഹനം യൂസ്ഡ് ആണെന്ന് തെളിയിക്കുന്ന രേഖകള്‍ കൂടി ഹാജരാക്കേണ്ടി വരും.

Related Tags :
Similar Posts