Saudi Arabia
സൗദിയിൽ ഭാരപരിധിയും വലിപ്പവും പാലിക്കാത്ത വാഹനങ്ങൾക്ക് പിഴയും വിലക്കും
Saudi Arabia

സൗദിയിൽ ഭാരപരിധിയും വലിപ്പവും പാലിക്കാത്ത വാഹനങ്ങൾക്ക് പിഴയും വിലക്കും

Web Desk
|
25 July 2022 5:56 PM GMT

ഇരുന്നൂറ് മുതൽ ഒരു ലക്ഷം റിയാൽ വരെയാണ് പിഴ

ദമ്മാം: സൗദിയിൽ ട്രക്കുകൾക്കനുവദിച്ച പരമാവധി ഭാരവും വലിപ്പവും പാലിക്കാത്ത വാഹനങ്ങളെ പൊതുഗതാഗതത്തിൽ നിന്നും വിലക്കുന്നതിനുള്ള നിയമത്തിന് സൗദി ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് അതോറിറ്റി നൽകിയ നിബന്ധനകളും പിഴകളും അംഗീകരിച്ചാണ് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ നായിഫ് രാജകുമാരൻ അനുമതി നൽകിയത്. അമിത ഭാരവും ഓവർലോഡിംഗും കാരണമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സൗദി ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫികാണ് പിഴയും അനുബന്ധ നടപടികളും പരിഷ്‌കരിച്ചത്.

ട്രക്കുകൾക്കനുവദിച്ചിട്ടുള്ള പരമാവധി ഭാരവും വലിപ്പവും പാലിക്കാത്ത വാഹനങ്ങൾക്കാണ് പിഴ വീഴുക. ഇരുന്നൂറ് മുതൽ ഒരു ലക്ഷം റിയാൽ വരെയാണ് പിഴ. നിയമ ലംഘനത്തിന്റെ തോതനുസരിച്ചാണ് തുക നിശ്ചയിക്കുക. പിഴക്ക് പുറമേ വാഹനങ്ങൾ പിടിച്ചിടുന്നതിനും ട്രാഫിക് വിഭാഗത്തിന് അനുവാദമുണ്ട്. രാജ്യത്തെ അംഗീകൃത വെയിംഗ് സെന്ററുകളിൽ നിന്നും രേഖപ്പെടുത്തുന്ന ഭാരത്തിന് അനുസരിച്ചാണ് നടപടി സ്വീകിരിക്കുക. ട്രക്കുകൾ വെയിംഗ് സ്റ്റേഷനുകളിൽ ഭാരം രേഖപ്പെടുത്താതെ യാത്ര തുടർന്നാൽ പിഴയും ശിക്ഷനടപടികളും ഇരട്ടിക്കുകുയും ചയ്യും.


Similar Posts