വി.എഫ്.എസ് വെരിഫിക്കേഷൻ സംവിധാനം; അടിയന്തിരമായി ഇടപെടണമെന്ന് കെഎംസിസി
|ദമ്മാം: പ്രവാസികൾക്ക് പുതിയ ദുരിതങ്ങൾ തീർത്ത് കൊണ്ട് സംജാതമായിരിക്കുന്ന വി.എഫ്.എസ് വെരിഫിക്കേഷൻ സമ്പ്രദായത്തിലെ പ്രയാസങ്ങൾ ദുരീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി ആവശ്യപ്പെട്ടു.
സൗദി കോൺസുലേറ്റും, എംബസി കേന്ദ്രീകരിച്ചും ഉള്ള വിസ സ്റ്റാമ്പിങ് അവസാനിപ്പിച്ചതോടെ സൗദിയിലേക്കുള്ള പതിനായിരകണക്കിന് സന്ദർശക വിസക്കാർ ആണ് ദുരിതത്തിലായിരിക്കുന്നതെന്നും ഇതിലെ പ്രയാസങ്ങൾ അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടലുകൾ നടത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണം എന്നും, നിലവിലെ അവസ്ഥയിൽ സംസ്ഥാനത്തെ ഏക വി.എഫ്.എസ് കേന്ദ്രമായ കൊച്ചി യിലെത്തി വിരലടയാളം നൽകുക എന്നുള്ളത് കഠിന ദൗത്യം ആണെന്നും ദമാം മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു.
അതിനാൽ രാജ്യത്തെ മുഴുവൻ പാസ്‌പോർട്ട് ഓഫീസുകൾ കേന്ദ്രീകരി ച്ചും വി.എഫ്.എസ് വെരിഫിക്കേഷൻ ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ ഇന്ത്യ-സൗദി നയതന്ദ്ര തലത്തിൽ ഉള്ള ഇടപെടൽ അനിവാര്യമാണെന്നും ദമാം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് കെ.പി ഹുസൈൻ, സെക്രട്ടറി സഹീർ മുസ്ലിയാരങ്ങാടി, ട്രഷറർ ബഷീർ ആലുങ്ങൽ എന്നിവർ പത്ര കുറിപ്പിൽ ആവശ്യപ്പെട്ടു.