Saudi Arabia
സൗദിയിൽ മരുഭൂമിയിൽ തമ്പടിക്കുന്നവർക്ക് മുന്നറിയിപ്പ്
Saudi Arabia

സൗദിയിൽ മരുഭൂമിയിൽ തമ്പടിക്കുന്നവർക്ക് മുന്നറിയിപ്പ്

Web Desk
|
20 Nov 2021 4:37 PM GMT

രാജ്യത്ത് ഡിസംബർ ഏഴ് മുതൽ മാർച്ച് ഏഴ് വരെയാണ് ശൈത്യകാലം.

തണുപ്പ് കാലത്ത് മരുഭൂയിൽ തമ്പടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ആവശ്യമായ മുൻകരുതലുകളും നിബന്ധനകളും പാലിക്കണമെന്ന് ടൂറിസം വിദഗ്ദർ ആവശ്യപ്പെട്ടു. രാജ്യത്ത് ഡിസംബർ ഏഴ് മുതൽ മാർച്ച് ഏഴ് വരെയാണ് ശൈത്യകാലം.

തണുപ്പ് കാലത്ത് അവധി ദിനങ്ങൾ ചിലവഴിക്കുന്നതിനായി സ്വദേശികളും വിദേശികളും ധാരാളമായി മരുഭൂമിയിൽ തമ്പടിക്കാറുണ്ട്. ഇത്തരക്കാർ എളുപ്പത്തിൽ കൂട്ടിച്ചേർക്കുവാനും അഴിച്ചെടുക്കുവാനും കഴിയുന്ന തമ്പുകൾ തെരഞ്ഞെടുക്കണം. ആവശ്യത്തിനുള്ള ഭക്ഷണവും, കുടിവെള്ളവും കരുതണം. ലൈറ്റുകൾ, മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ, കയർ, പ്രഥമ ശുശ്രൂഷാ കിറ്റ് എന്നിവ ഉറപ്പാക്കണം. തീ, വിറക്, ബാർബിക്യൂ ഉപകരണങ്ങൾ എന്നിവ സൂക്ഷ്മകതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും, കാറ്റുള്ള സമയങ്ങളിൽ തീ പടരാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

വാഹനത്തിന്റെ സുരക്ഷയും ഇന്ധന ക്ഷമതയും പരിശോധിക്കണം. കൂടാതെ തമ്പടിക്കുന്ന പ്രദേശങ്ങളിൽ മാലിന്യങ്ങൾ കത്തിക്കരുത്. തമ്പുകൾക്കിടിയിൽ 200 മീറ്റർ അകലം പാലിക്കേണ്ടതാണ്. ഉച്ചഭാഷിണികൾ ഉപയോഗിക്കുവാനോ ആയുധങ്ങൾ കൊണ്ട് വരാനോ പാടില്ല. മഴ പെയ്യുമ്പോൾ താഴ്വരകളിൽ തമ്പടിക്കുന്നതും തീയിടുന്നതും ഒഴിവാക്കണം. മരങ്ങളും ചെടികളും നശിപ്പിക്കുന്നത് ശിക്ഷാർഹമാണ്. തമ്പടിക്കുന്ന സ്ഥലത്തെ കുറിച്ച് സുഹൃത്തുക്കളുമായി പങ്കിടണമെന്നും, വന്യമൃഗങ്ങൾ കൂട്ടം കൂടാതിരിക്കാൻ ഭക്ഷണ മാലിന്യങ്ങൾ പരിസ്ഥിതിയെ സംരക്ഷിക്കും വിധം സംസ്‌കരിക്കണമെന്നും ടൂറിസം വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

Related Tags :
Similar Posts