Saudi Arabia
സൗദിയിലെ അഞ്ച് പ്രവിശ്യകളിൽ നാളെ മുതൽ ചൂട് വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പ്
Saudi Arabia

സൗദിയിലെ അഞ്ച് പ്രവിശ്യകളിൽ നാളെ മുതൽ ചൂട് വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പ്

Web Desk
|
22 Aug 2023 5:00 PM GMT

റിയാദ്, മദീന, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെയെത്തും

ദമ്മാം: സൗദിയിലെ അഞ്ച് പ്രവിശ്യകളിൽ നാളെ മുതൽ ചൂട് വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പ്. റിയാദ്, മദീന, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ചൂട് അൻപത് ഡിഗ്രി സെൽഷ്യസ് വരെയെത്തും. ചില ഭാഗങ്ങളിൽ ലഭിച്ച മഴയെ തുടർന്ന് സൗദിയിലെ താപനിലയിൽ നേരിയ കുറവ് വന്നിരുന്നു.

കടുത്ത ചൂടും ഹ്യുമിഡിറ്റിയും തുടരുന്ന സൗദിയിൽ വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുള്ളതായി സൗദി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. അഞ്ച് പ്രവിശ്യകളിലെ താപനിലയിലാണ് വർധനവ് അനുഭവപ്പെടുക. കിഴക്കൻ പ്രവിശ്യ, റിയാദ്, അൽഖസീം, മദീന പ്രവിശ്യകളിൽ പകൽ താപനില നാൽപ്പത്തിയാറ് മുതൽ നാൽപ്പത്തിയെട്ട് ഡിഗ്രി വരെ ഉയരും.

കിഴക്കൻ പ്രവിശ്യയുടെ വടക്കന് അതിര്ത്തി പ്രദേശങ്ങളില് ഇത് അൻപത് ഡിഗ്രി വരെ ഉയരാനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. നാളെ മുതൽ അനുഭവപ്പെടുന്ന കടുത്ത ചൂട് അടുത്ത ആഴ്ച വരെ തുടരും. എന്നാൽ ജസാൻ, അസീർ, അൽബാഹ, മക്ക, തബൂക്ക്, നജ്റാൻ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട വേനൽ മഴയെ തുടർന്ന് ചൂടിന് അൽപ്പം ശമനം ലഭിച്ചിരുന്നു.

Related Tags :
Similar Posts