Saudi Arabia
സൗദിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ തണുപ്പ് ഈ ആഴ്ചയെന്ന് മുന്നറിയിപ്പ്
Saudi Arabia

സൗദിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ തണുപ്പ് ഈ ആഴ്ചയെന്ന് മുന്നറിയിപ്പ്

Web Desk
|
16 Jan 2022 2:15 PM GMT

ഇടിമിന്നലിനും തുടര്‍ച്ചയായ കാറ്റിനും മഴയ്ക്കും സാധ്യത

ഈ വര്‍ഷത്തെ ശൈത്യകാലത്തെ ഏറ്റവും ശക്തമായ തണുപ്പ് ഈ ആഴ്ചയായിരിക്കും രേഖപ്പെടുത്തുകയെന്ന് കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ ജുഹാനി സൗദി നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ മേഖലകളില്‍ പൂജ്യത്തിനും താഴെയായിരിക്കും ഈ ആഴ്ചയില്‍ പ്രതീക്ഷിക്കാവുന്ന താപനില. മധ്യമേഖലയില്‍ പൂജ്യം മുതല്‍ 3 ഡിഗ്രി ഡിഗ്രി സെല്‍ഷ്യസ് വരെയും കിഴക്കന്‍ മേഖലകളില്‍ 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുമായിരിക്കും. പടിഞ്ഞാറന്‍ മേഖലകളിലെ താപനില 15ഡിഗ്രി സെല്‍ഷ്യസിനും താഴെയായിരിക്കുമെന്നുമാണ് പ്രവചനം. റിയാദും മക്കയും ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വരും മണിക്കൂറുകളില്‍ സജീവമായ കാറ്റിനൊപ്പം മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടിമിന്നലിനും തുടര്‍ച്ചയായ കാറ്റിനും മഴയ്ക്കും സാധ്യത

ചില പ്രദേശങ്ങളില്‍ സജീവമായ കാറ്റിന് പിന്നാലെ ശക്തമായി ഇടിമിന്നലും മഴയുമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. തെക്കന്‍ ഭാഗത്ത് ദൃശ്യപരത കുറയ്ക്കുന്ന തരത്തില്‍ തുടര്‍ച്ചയായ കാറ്റും അതിനെ തുടര്‍ന്ന് ഇടിമിന്നലുമുണ്ടാകുമെന്നാ

ണ് പ്രതീക്ഷിക്കുന്നത്. കിഴക്കന്‍, റിയാദ് മേഖലകളിലും ജസാന്‍, അസീര്‍, അബഹ എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിലും പടിഞ്ഞാറന്‍-വടക്കന്‍ അതിര്‍ത്തികളായ അല്‍ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്.

ജിസാന്‍, അസീര്‍, അബഹ, മക്ക, മദീന, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അല്‍ ജൗഫ്, അല്‍ ഷര്‍ഖിയ, റിയാദ് എന്നീ മേഖലകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രിയും നാളെ പുലര്‍ച്ചയും മൂടല്‍മഞ്ഞ് രൂപപ്പെടുമെന്നും കേന്ദ്രം അറിയിച്ചു. ചെങ്കടലിലെ ഉപരിതല കാറ്റിന്റെ ചലനം മണിക്കൂറില്‍ ഏകദേശം 20 മുതല്‍ 45കി.മീ വേഗതയിലായിരിക്കും. വടക്കന്‍, മധ്യ ഭാഗങ്ങളില്‍ ഏകദേശം ഒന്ന് മുതല്‍ രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്.

Similar Posts