അന്തരീക്ഷ ഈർപ്പത്തിൽ നിന്നും വെള്ളം; പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ
|അന്തരീക്ഷ ഈർപ്പത്തിൽ നിന്നും വെള്ളം ഉത്പാദിപ്പിക്കുന്ന ആദ്യ പ്ലാൻറ് ദമ്മാമിൽ പ്രവർത്തനമാരംഭിക്കും
ദമ്മാം: അന്തരീക്ഷ ഈർപ്പത്തിൽ നിന്നും വെള്ളം ഉദ്പാദിപ്പിക്കുന്ന പദ്ധതിക്ക് ദമ്മാമിൽ തുടക്കമാകുന്നു. അമേരിക്കൻ കമ്പനിയായ ഡിസ്റ്റാൻറുമായി സഹകരിച്ച് സൗദി കോൺട്രാക്ടിംഗ് കമ്പനിയായ ഷാസ് ആണ് പദ്ധതി ആരംഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ അന്തരീക്ഷ ഈർപ്പം അനുഭവപ്പെടുന്ന മേഖലയാണ് സൗദിയുടെ കിഴക്കൻ പ്രവിശ്യ.
ഈർപ്പത്തെ വെള്ളമാക്കി മാറ്റുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കാൻ കരാറിലെത്തിയതായി ഷാസ് കോൺട്രാക്ടിംഗ് കമ്പനി ബോർഡ് അംഗം വാജിഹി അൽമാലിക്കി പറഞ്ഞു. അമേരിക്കൻ കമ്പനിയായ ഡിസ്റ്റാൻറുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ ഫാക്ടറി പ്രവർത്തന സജ്ജമാകും.
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പ്ലാൻറ് ആദ്യഘട്ടത്തിൽ പ്രതിവർഷം 1825 ടൺ വെള്ളം വേർതിരിച്ചെടുക്കാൻ ശേഷിയുള്ളതായിരിക്കുമെന്നും അദ്ദേഹം വിവരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ അന്തരീക്ഷ ഈർപ്പം അനുഭവപ്പെടുന്ന മേഖലയാണ് സൗദിയുടെ കിഴക്കൻ പ്രവിശ്യ.