വിസ് എയർവേയ്സ് സൗദിയിലേക്ക് സർവീസുകൾ ആരംഭിച്ചു
|കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഹംഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ് എയർവേയ്സ് സൗദിയിലേക്ക് സർവീസുകൾ ആരംഭിച്ചു. സൗദിയെയും യൂറോപ്യൻ രാജ്യങ്ങളെയും ബന്ധിപ്പിച്ചാണ് സർവീസുകൾ.
കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ലോകത്തെ മുൻനിര ബജറ്റ് എയർ വിമാന കമ്പനിയായ വിസ് എയർവേയ്സാണ് സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് ആരംഭിച്ചത്. സൗദിയെയും യൂറോപ്യൻ നഗരങ്ങളെയും ബന്ധിപ്പിച്ചാണ് സർവീസ്. കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ സാധ്യമാക്കുകയാണ് ലക്ഷ്യം.
സൗദിക്കും യൂറോപ്പിനുമിടയിൽ പ്രതിവർഷം പത്ത് ലക്ഷം സീറ്റുകളാണ് കുറഞ്ഞ നിരക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. റിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, സൗദി ടൂറിസം അതോറിറ്റി, മതാറാത്ത് ഹോൾഡിംഗ് കമ്പനി, എയർ കണക്റ്റിവിറ്റി പ്രോഗ്രാം എന്നിവ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.