Saudi Arabia
ഡബ്ല്യു.എം.സി അൽഖോബാർ കിഡ്സ് ക്ലബ് ഫാക്ടറി വിസിറ്റ് സംഘടിപ്പിച്ചു
Saudi Arabia

ഡബ്ല്യു.എം.സി അൽഖോബാർ കിഡ്സ് ക്ലബ് ഫാക്ടറി വിസിറ്റ് സംഘടിപ്പിച്ചു

Web Desk
|
22 Sep 2024 5:20 PM GMT

ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് കിഡ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാക്ടറി വിസിറ്റ് സംഘടിപ്പിച്ചു. ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. കിഡ്സ് ക്ലബ് ടീം ലീഡർ ശ്രീ സാമുവൽ ജോണ് നേതൃത്വം നൽകി. ഡബ്ല്യു.എം.സി വിമൻസ് ഫോറം പ്രസിഡന്റ് ഷംല നജീബ്, രതി നാഗ, ഷെറി ഷമീം, ഷീജ അജീം, ഡോക്ടർ ഹെന്ന ഷനൂബ്, ഡോക്ടർ ലീന ഫിലിപ്പ് തുടങ്ങിയവരും യാത്രക്ക് നേതൃത്വം നൽകി.

അൽഖോബാർ ലുലു ജനറൽ മാനേജർ ശ്യാം ഗോപാലും ഡബ്ല്യും.എം.സി അൽഖോബാർ പ്രൊവിൻസ് ചെയർമാൻ ഷഫീക് സി.കെയും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ദമ്മാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉള്ള സ്വിട്സ് ഫുഡ് ഇൻഡസ്ട്രി ഫാക്ടറിയിലേക്കാണ് യാത്ര സംഘടിപ്പിച്ചിരുന്നത്. സ്വിട്സ് ഫുഡ് ഇൻഡസ്ട്രി ഫാക്ടറി ജീവനക്കാരൻ രെഞ്ചു രാജൻ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ഇതുപോലുള്ള വിജ്ഞാനപ്രദമായ യാത്രകൾ ഇനിയും ഒരുക്കുമെന്ന് പ്രൊവിൻസ് പ്രസിഡന്റ് ഷമീം കാട്ടാക്കട അറിയിച്ചു. രക്ഷാധികാരി മൂസകോയ യാത്രയിൽ കുട്ടികൾക്ക് ക്ലാസെടുത്തു. കിഡ്സ് ക്ലബ്ബിന്റെ നീന്തൽ പരിശീലനം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് സാമുവൽജോൺഅറിയിച്ചു.

Similar Posts