ഡബ്ല്യു.എം.സി ദമ്മാമിൽ ഗസൽ വിരുന്നൊരുക്കുന്നു
|'മമകിനാക്കൾ കോർത്ത് കോർത്ത്' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ഗാനസന്ധ്യയിൽ ഗായകരായ റാസ ബീഗവും ബാൻഡും മുഖ്യതിഥികളാകും
ദമ്മാം: വേൾഡ് മലയാളി കൗൺസിൽ സൗദി അൽഖോബാർ ഘടകം ഗസൽ വിരുന്നൊരുക്കുന്നു. 'മമകിനാക്കൾ കോർത്ത് കോർത്ത്' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ഗാനസന്ധ്യയിൽ ഗായകരായ റാസ ബീഗവും ബാൻഡും മുഖ്യതിഥികളാകും. ജൂൺ ഏഴിന് റാക്ക ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ചാണ് പരിപാടി.
ദമ്മാമിലെ ഗസൽ ആസ്വാദകർക്കായി ഡബ്ല്യു.എം.സി അൽകോബാർ ഘടകം സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യ ജുൺ ഏഴിന് വെള്ളിയാഴ്ച വൈകിട്ട് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗായകരായ റാസ ബീഗവും ബാൻഡും നയിക്കുന്ന മേള റാക്ക ഹോളിഡേ ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറും.
പ്രണയവും വിരഹവും, സ്നേഹവും ഒക്കെ വിഷയമാകുന്ന വ്യത്യസ്ത ആലാപനങ്ങളുമായി ഇഷ്ടതാരങ്ങൾ പ്രക്ഷേകർക്ക് മുമ്പിലേകെത്തും. കുടുംബങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. പ്രവേശന പാസ് ആവശ്യമുള്ളവർക്ക് സംഘാടകരെ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. സംഘാടകരായ ഷമീം കാട്ടാക്കട, ദിനേശ്, അജീം ജലാലുദ്ധീൻ, അശ്രഫ് ആലുവ, മൂസക്കോയ ഷംല നജീബ്, അനു ദിലീപ്, നിഷാദ് കുറ്റ്യാടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.