Saudi Arabia
Saudi Arabia
സൗദിയിലെ വ്യവസായ മേഖലയിൽ സ്ത്രീ പങ്കാളിത്തം 93% വർധിച്ചു
|9 March 2023 6:21 PM GMT
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വ്യവസായ ധാതുവിഭവ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്
സൗദിയിൽ വ്യാവസായിക മേഖലയിൽ ജോലിയെടുക്കുന്ന വനിതകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി കണക്കുകൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ രംഗത്തുള്ള വനിതാ ജീവനക്കാരുടെ എണ്ണം 93% ശതമാനം തോതിൽ വർധിച്ചതായി വ്യവസായ ധാതുവിഭവ മന്ത്രാലയം വെളിപ്പെടുത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വ്യവസായ ധാതുവിഭവ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്.
2019ൽ 33,000 പേരാണ് ഈ മേഖലയിൽ തൊഴിലെടുത്തിരുന്നത്. 2022 അവസാനത്തിൽ ജീവനക്കാരുടെ എണ്ണം 63,800 കവിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്യുന്നത്. 28,100 പേർ. മക്കയിൽ 15,600ഉം കിഴക്കൻ പ്രവിശ്യയിൽ 10,900 പേരും ഈ മേഖലയിൽ സേവനം ചെയ്യുന്നുണ്ട്.
Women's participation in Saudi industry has increased by 93%