Saudi Arabia
സൗദി ടൂറിസം മേഖലയ്ക്ക് കരുത്ത് പകരാന്‍ വേള്‍ഡ് ടൂറിസം അക്കാദമി
Saudi Arabia

സൗദി ടൂറിസം മേഖലയ്ക്ക് കരുത്ത് പകരാന്‍ വേള്‍ഡ് ടൂറിസം അക്കാദമി

Web Desk
|
12 Jan 2022 2:00 PM GMT

ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷ(യു.എന്‍.ഡബ്ല്യു.ടി.ഒ)നും സൗദി ടൂറിസം മന്ത്രാലയവും തമ്മില്‍ പരസ്പര സഹകരണത്തിന് ധാരണയായി. ഇതിന്റെ ഫലമായി രാജ്യത്തെ ടൂറിസം മേഖലയ്ക്ക് വേള്‍ഡ് ടൂറിസം അക്കാദമിയുടെ കീഴില്‍ വിദഗ്ധ പരിശീലനം നല്‍കും.

രാജ്യത്തെ ടൂറിസം സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് ഈ സഹകരമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചു.

വിനോദസഞ്ചാര മേഖലയില്‍ മനുഷ്യവിഭവലഭ്യത വര്‍ധിപ്പിക്കുകയാണ് വേള്‍ഡ് ടൂറിസം അക്കാദമിയുടെ ലക്ഷ്യം.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ ആകര്‍ഷിക്കാനും പരിശീലനവും സൗകര്യങ്ങളുമൊരുക്കി ടൂറിസ വിദ്യാഭ്യാസം വികസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഇതിലൂടെ രാജ്യം കൈകൊള്ളുമെന്നും അദ്ദേഹം വിശദീകരിച്ചു.

ലോക ടൂറിസം ഓര്‍ഗനൈസേഷനുമായുള്ള പങ്കാളിത്തത്തോടെ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിദ്യാര്‍ത്ഥികളെയും ട്രെയിനികളെയും പദ്ധതിയുടെ ഭാഗമാക്കുന്നതോടെ, ആഗോളതലത്തിലും പദ്ധതി വലിയ നേട്ടമാകും. ലോകമെമ്പാടുമുള്ള ടൂറിസം വ്യവസായ വികസനത്തിന് സംഭാവന നല്‍കുന്ന ആഗോള കേന്ദ്രമായി ടൂറിസം അക്കാദമി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts