തവക്കൽനാ, അബ്ഷർ ആപ്പുകൾ ലയിപ്പിക്കുന്നു; സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകും
|രാജ്യത്ത് സ്വദേശികളും വിദേശികളും ഒരുപോലെ ഉപയോഗിച്ച് വരുന്ന വളരെ പ്രാധനപ്പെട്ട ആപ്ലിക്കേഷനുകളാണ് തവക്കൽനയും, അബ്ഷറും. നിരവധി സർക്കാർ സേവനങ്ങളുൾപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ ലയിപ്പിക്കുന്നതോടെ മുഴുവൻ സേവനങ്ങളും ഒരു ആപ്ലിക്കേഷനിലേക്ക് മാറ്റപ്പെടും.
സൗദിയിൽ തവക്കൽനാ, അബ്ഷർ ആപ്ലിക്കേഷനുകൾ ലയിപ്പിക്കുമെന്ന് റിപ്പോർട്ട്. സ്വദേശികളും വിദേശികളും നിത്യേനയെന്നോണം ഉപയോഗിച്ച് വരുന്ന പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളാണിത്.ലയനത്തോടെ വിവിധ സർക്കാർ സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.
ഹജ്ജ്, ഉംറ സേവനങ്ങൾ നൽകിവന്നിരുന്ന ഇഅ്തമർനാ ആപ്പിനെ തവക്കൽനയുമായി ലയിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് നേരത്തെ ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. ഹജ്ജ്, ഉംറ മന്ത്രാലയവുമായി ബന്ധപ്പെട്ട പല സേവനങ്ങളും ഇതിനോടകം തന്നെ തവക്കൽനയിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ലയനം സംബന്ധിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അബ്ഷർ ആപ്പിനേയും തവക്കൽനയുമായി ലയിപ്പിക്കുമെന്ന റിപ്പോർട്ട്.
രാജ്യത്ത് സ്വദേശികളും വിദേശികളും ഒരുപോലെ ഉപയോഗിച്ച് വരുന്ന വളരെ പ്രാധനപ്പെട്ട ആപ്ലിക്കേഷനുകളാണ് തവക്കൽനയും, അബ്ഷറും. നിരവധി സർക്കാർ സേവനങ്ങളുൾപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ ലയിപ്പിക്കുന്നതോടെ മുഴുവൻ സേവനങ്ങളും ഒരു ആപ്ലിക്കേഷനിലേക്ക് മാറ്റപ്പെടും. ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാണിത്. ആഭ്യന്തര മന്ത്രാലയവും വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് കാലത്ത് കർഫ്യൂ പാസിനും അനുബന്ധ സേവനങ്ങൾക്കും വേണ്ടി പുറത്തിറക്കിയ തവക്കൽനാ ആപ്പിൽ പലഘട്ടങ്ങളിലായുള്ള പരിഷ്‌കരണത്തിലൂടെ ഇതിനോടകം തന്നെ നിരവധി സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.