Gulf
ഒമിക്രോൺ: ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് പോകില്ലെന്ന് സൗദി
Gulf

ഒമിക്രോൺ: ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് പോകില്ലെന്ന് സൗദി

Web Desk
|
2 Dec 2021 5:47 PM GMT

സൗദിയുടെ ആകെ ജനതയിലെ ഭൂരിഭാഗവും വാക്‌സിനേഷൻ സ്വീകരിച്ചതാണ്. ഇതിനാൽ ആശങ്കയുടെ സാഹചര്യമില്ല. ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലായിടങ്ങളിലും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.

ഒമിക്രോൺ സാഹചര്യമുണ്ടെങ്കിലും ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികളിലേക്ക് പോകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഒരു സൗദി പൗരന് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ എഴുപത്തിയഞ്ച് ശതമാനത്തോളം ജനത വാക്‌സിനേഷൻ പൂർത്തീകരിച്ചതാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 24 കോവിഡ് കേസുകൾ മാത്രമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്.

സൗദിയുടെ ആകെ ജനതയിലെ ഭൂരിഭാഗവും വാക്‌സിനേഷൻ സ്വീകരിച്ചതാണ്. ഇതിനാൽ ആശങ്കയുടെ സാഹചര്യമില്ല. ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലായിടങ്ങളിലും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസുകൾ ഇനിയും വരുമെന്നും വാക്‌സിനെടുക്കലാണ് പോംവഴിയെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിൽ ചെറിയ കുട്ടികൾക്ക് സൗദിയിൽ വാക്‌സിനേഷൻ പൂർത്തിയായിട്ടില്ല. ഇതിനാൽ ഇവരുടെ കാര്യത്തിൽ കരുതൽ വേണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. പൊതു സ്ഥലങ്ങളിൽ സൗദി നേരത്തെ മാസ്‌ക് ഉപയോഗം ഒഴിവാക്കിയിരുന്നു. ജാഗ്രതയുടെ ഭാഗമായി എല്ലായിടത്തും മാസ്‌ക് ധരിക്കാൻ ജനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം നൽകിയിട്ടുണ്ട്. സൗദിയിലെ ഒരു പരിപാടികളിലും മാറ്റം വരുത്തിയിട്ടില്ല. ഒരാൾക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിലുള്ളവർ ഐസൊലേഷനിലാണ്. ഭീതിതമായ ഒരു സാഹചര്യം നിലവിലില്ല എന്നാണ് മന്ത്രാലയം നൽകുന്ന സൂചന.



Related Tags :
Similar Posts