ലുലുവിൽ ഭക്ഷ്യമേള സീസൺ രണ്ടിന് തുടക്കം; വിവിധതരം ഭക്ഷ്യവിഭവങ്ങൾ കുറഞ്ഞ നിരക്കിൽ
|ഭക്ഷ്യമേള അടുത്ത മാസം നാല് വരെ നീണ്ടുനിൽക്കും
ദുബൈ:ലോക ഭക്ഷ്യമേളയുടെ രണ്ടാം സീസണ് യു.എ.ഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തുടക്കം. പാചകര രംഗത്തെ നിരവധി വിദഗ്ദർ അണിനിരക്കുന്ന ഭക്ഷ്യമേളയിൽ ലോകത്തെ എല്ലാ രൂചിഭേദങ്ങളും അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേള അടുത്ത മാസം നാല് വരെ നീണ്ടുനിൽക്കും.
പ്രമുഖ ചാചക വിദഗ്ദരുടെ നേതൃത്വത്തിൽ ആയിരുന്നു ലുലു ഭക്ഷ്യമേളയുടെ രണ്ടാം സീസൺ ആരംഭിച്ചത്. അബൂദബിയിൽ ഷെഫ് മീരയും ദുബൈയിൽ ഷെഫ് മുസബ്ബഹ് അൽ കഅ്ബിയും ഷാർജയിൽ ഷെഫ് നിഖിത ഗാന്ധി പട്നിയും മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
ലോകത്തിൻറെ പല ഭാഗങ്ങളിലെ രുചിപ്പെരുമകൾ അവതരിപ്പിക്കുകയാണ് മേളയിലൂടെ ലുലു. പാൽ, ചായ ഉൽപന്നങ്ങൾ മുതൽ വിവിധ തരം മത്സ്യ വിഭവങ്ങൾ വരെ മേളയുടെ ഭാഗമായി ലുലു മാളുകളിൽ ഒരുക്കിയിട്ടുണ്ട്. പലതരം ഭക്ഷ്യ വിഭവങ്ങൾ ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് തയാറാക്കി നൽകാനും സംവധാനമുണ്ട്. ബിസ്കറ്റുകളുടെയും കേക്ക് ഉൽപന്നങ്ങളുടെയും വിപുല ശേഖരവും മേളയുടെ ഭാഗമാണ്. അടുക്കളകൾ നവീകരിക്കാനുള്ള ഏറ്റവും മികച്ച അവസരവും ഭക്ഷ്യമേള സീസൺ രണ്ടിൻറെ ഭാഗമായി ലുലു ഒരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. എല്ലാതരം കിച്ചൺ ഉൽപന്നങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ഗുണമേന്മ നിറഞ്ഞ ഭക്ഷ്യ ഉൽപന്നങ്ങളും ഉപകരണങ്ങളും വഴി ഉപഭോക്താക്കൾക്ക് വേറിട്ട അനുഭവലോകം തന്നെയാണ് സമ്മാനിക്കുന്നതെന്ന് ലുലു എക്സിക്യൂട്ടീവ് ഡയറകടർ അഷ്റഫ്അലി എം.എ പറഞ്ഞു.