Gulf
ശൈഖ്​ മുഹമ്മദ്​ കെയ്​റോയിൽ; അൽ സീസിയുമായി കൂടിക്കാഴ്ച നടത്തി
Gulf

ശൈഖ്​ മുഹമ്മദ്​ കെയ്​റോയിൽ; അൽ സീസിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
|
13 April 2023 6:11 PM GMT

വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും പ്രാദേശിക വിഷയങ്ങളിലെ സഹകരണവും ഇരു നേതാക്കളും അവലോകനം ചെയ്തു

ദുബൈ: യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്ത്​ തലസ്ഥാനമായ കെയ്​റോയിലെത്തി. വിമാനത്താവളത്തിൽ ഈജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽ സീസി നേരിട്ടെത്തി സ്വീകരിച്ചു. ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ചയും വിവിധ വിഷയങ്ങളിലെ ചർച്ചയും നടന്നു.

വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും പ്രാദേശിക വിഷയങ്ങളിലെ സഹകരണവും ഇരു നേതാക്കളും അവലോകനം ചെയ്തു. അന്താരാഷ്​ട്ര, പ്രദേശിക വിഷയങ്ങളെ കുറിച്ച്​ നിലപാടുകൾ പങ്കുവെച്ച ഇരുവരും പ്രാദേശിക സ്ഥിരതയും പുരോഗതിയും ഉറപ്പുവരുത്തുന്നതിന്​ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.

ഈജിപ്ത്​ സന്ദർശനത്തിന്‍റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച ശൈഖ്​ മുഹമ്മദ്​, യു.എ.ഇയും ഈജിപ്തും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്തതായി കുറിച്ചു. യു.എ.ഇ വൈസ്​ പ്രസിഡന്‍റും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട്​മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാൻ അടക്കം പ്രമുഖർ പ്രസിഡന്‍റിനെ അനുഗമിക്കുന്നുണ്ട്​.

Similar Posts