സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീർഥാടനത്തിന് പോകുന്നവർ ആറ് ദിവസത്തിനുള്ളിൽ രേഖകൾ സമർപ്പിക്കണം
|ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി തീർഥാടകർ രംഗത്തെത്തി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീർഥാടനത്തിന് പോകുന്നവർ ആറ് ദിവസത്തിനുള്ളിൽ രേഖകൾ സമർപ്പിക്കണമെന്ന് നിർദേശം. ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി തീർഥാടകർ രംഗത്തെത്തി. പെരുന്നാൾ അവധി ദിനങ്ങൾ കൂടി കടന്നുവരുന്നതിനാൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ രേഖകൾ നൽകാൻ കഴിയില്ലെന്നാണ് പരാതി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് മെയ് ആറിനുള്ളിൽ രേഖകൾ സമർപ്പിക്കണമെന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് എസ്.എം.എസ് സന്ദേശം ലഭിച്ചത്. പാസ്പോർട്ട്, മെഡിക്കൽ സർട്ടിഫിക്കറ്റ്, 81,000 രൂപ എന്നിവയാണ് സമർപ്പിക്കേണ്ടത്. ഇപ്പോൾ വിദേശത്തുള്ള വിശ്വാസികൾക്ക് മാത്രമല്ല നാട്ടിലുള്ളവർക്കും ഇത് അപ്രായോഗികമാണെന്ന് തീർഥാടകരും ബന്ധുക്കളും ചൂണ്ടിക്കാട്ടുന്നു. രേഖകൾ സമർപ്പിക്കാനുള്ള സമയം കുറേ കൂടി നീട്ടിനൽകണെന്നാണ് തീർഥാടകരും ബന്ധുക്കളും സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നത്.