Gulf
Takhdeer Award now to international level, Takhdeer Award, latest malayalam news, തഖ്ദീർ അവാർഡ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിലേക്ക്, തഖ്ദീർ അവാർഡ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ
Gulf

തഖ്‌ദീർ അവാർഡ് രാജ്യാന്തര തലത്തിലേക്ക്​; പുറം രാജ്യത്തുള്ള സംഘടനകളേയും ഇനി പുരസ്‌കാരത്തിന്​ പരിഗണിക്കും

Web Desk
|
21 Sep 2023 7:25 PM GMT

തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ നടപടികൾ കൈക്കൊള്ളുന്ന സ്ഥാപനങ്ങൾക്കാണ്​ പുരസ്കാരം

ദുബൈ: തൊഴിലാളിക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികൾക്ക് ദുബൈ നൽകി വരുന്ന തഖ്ദീർ അവാർഡ് രാജ്യാന്തര തലത്തിലേക്ക്. പുറം രാജ്യത്തുള്ള സംഘടനകളേയും ഇനി പുരസ്‌കാരത്തിന്​ പരിഗണിക്കും. തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ നടപടികൾ കൈക്കൊള്ളുന്ന സ്ഥാപനങ്ങൾക്കാണ്​ പുരസ്കാരം.

സ്റ്റാർ റേറ്റിങ്ങ്​ മുഖേനയാണ്​ അവാർഡ്​ നിർണയിക്കുക. സെവൻ സ്റ്റാർ​ ലഭിക്കുന്നവർക്ക്​ പത്തു ലക്ഷം ദിർഹം സമ്മാനമായി നൽകും. നിലവിൽ 5 സ്റ്റാർ വരെയുള്ളതാണ് ​റേറ്റിങ്​.​ രാജ്യാന്തര തലത്തിലേക്ക്​ അവാർഡ് വ്യാപിപ്പിക്കുന്നതി​ന്‍റെ ഭാഗമായാണ്​ 7 സ്റ്റാറായി ഉയർത്തിയത്​​. അവാർഡ്​നിർണയിക്കുന്നത്​ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ രക്ഷാധികാരത്തിലായിരിക്കും.

തൊഴിലുടമകളേയും ജീവനക്കാരെയും ഒരുപോലെ സംരക്ഷിക്കുക. അതി​ന്‍റെ മികച്ച തെളിവാണ് തഖ്​ദീർ പുരസ്കാരമെന്ന്​ അവാർഡ് കമ്മിറ്റി ചെയർമാനും ദുബൈ എമിഗ്രേഷൻ ഉപമേധാവിയുമായ മേജർജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സമഗ്ര മൂല്യനിര്‍ണത്തിലൂടെ പോയിന്‍റ് അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നക്ഷത്ര പദവി നല്‍കുന്നതാണ്​ സംവിധാനം. ​ ലോകത്ത് തന്നെ ഇതാദ്യമായാണ്​. തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും വിവിധമേഖലകളില്‍ സന്തോഷകരമായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് തഖ്ദീര്‍ അവാര്‍ഡ്. തഖ്ദീർ അവാർഡ് ടെക്നിക്കൽ അഡ്വൈസർ ബ്രിഗേഡിയർ ജനറൽ അബ്ദുൽ സമദ് ഹുസ്സെൻ, സെക്രട്ടറി ജനറൽ ലഫ്റ്റനന്‍റ്​കേണൽ ഖാലിദ് ഇസ്മായിൽ, എൻജിനീയർ മുഹമ്മദ് കമാൽ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Similar Posts