Gulf
കുവൈത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കണമെന്ന് വ്യോമയാനവകുപ്പ്
Gulf

കുവൈത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കണമെന്ന് വ്യോമയാനവകുപ്പ്

Web Desk
|
18 Sep 2021 3:45 PM GMT

യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ നിലവിലെ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകുമെന്നാണ് ഡി.ജി.സി.എ ചൂണ്ടിക്കാട്ടുന്നത്.

കുവൈത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വ്യോമയാനവകുപ്പ്. വിമാനടിക്കറ്റ് നിരക്ക് കുറക്കാന്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. നിലവില്‍ പ്രതിദിനം 10,000 യാത്രക്കാര്‍ എന്നതാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി. ഇത് വീണ്ടും വര്‍ധിപ്പിക്കണമെന്നാണ് ജനറല്‍ ഡിറക്ടറേറ്റ് ഫോര്‍ സിവില്‍ ഏവിയേഷന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്.

യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ നിലവിലെ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകുമെന്നാണ് ഡി.ജി.സി.എ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കില്‍ രണ്ടിരട്ടിയിലേറെ വര്‍ധനവുണ്ടായിട്ടുണ്ട്. പ്രതിദിനം അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണം വളരെ പരിമിതമായതിനാലാണ് നിരക്ക് വര്‍ധനവിന് കാരണം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി ഉയര്‍ത്തിയാല്‍ ഈ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും ഇതുവഴി ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും കഴിയുമെന്നാണ് വ്യോമയാന വകുപ്പിന്റെ പ്രതീക്ഷ. അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഡി.ജി.സി.എയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Related Tags :
Similar Posts