Gulf
![Malayali woman, died , car accident, Saudi, buried, Malayali woman, died , car accident, Saudi, buried,](https://www.mediaoneonline.com/h-upload/2023/03/20/1358016-1357819-vhbfvb.webp)
Gulf
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഖബറടക്കി
![](/images/authorplaceholder.jpg?type=1&v=2)
20 March 2023 8:37 PM GMT
വണ്ടൂര്‍ അയനിക്കോട് സ്വദേശിനി പയ്യാശേരി തണ്ടുപാറക്കല്‍ ഫസ്ന ഷെറിനാണ് അപകടത്തിൽ മരിച്ചത്
ജിദ്ദ: സൗദിയിലെ അൽ ലൈത്തിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഖബറടക്കി. വണ്ടൂര്‍ അയനിക്കോട് സ്വദേശിനി പയ്യാശേരി തണ്ടുപാറക്കല്‍ ഫസ്ന ഷെറിനാണ് അപകടത്തിൽ മരിച്ചത്. ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം അൽ ലൈത്തിലെ ജാമിഅ മസ്ജിദിൽ വെച്ച് നടന്ന മയ്യിത്ത് നമസ്കാരത്തിൽ സുഹൃത്തുക്കളും ബന്ധുക്കളുമായ നിരവധി പേർ പങ്കെടുത്തു.
നിലമ്പൂര്‍ ചുങ്കത്തറ അണ്ടിക്കുന്ന് സ്വദേശി തെക്കേവീട്ടില്‍ മുഹമ്മദ് സഹലിൻ്റെ ഭാര്യയാണ് മരിച്ചത്. ജോർദാനിൽ നിന്ന് സന്ദർശക വിസ പുതുക്കി താമസ സ്ഥലമായ ജിസാനിലേക്കുള്ള മടക്കയാത്രയിലായിരുന്നു അപകടം.