Gulf
25 വയസ് കഴിഞ്ഞ ആൺ കുട്ടികൾ സ്പോണ്സർഷിപ്പ് മാറ്റണമെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു
Gulf

25 വയസ് കഴിഞ്ഞ ആൺ കുട്ടികൾ സ്പോണ്സർഷിപ്പ് മാറ്റണമെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു

Web Desk
|
6 Dec 2022 7:40 PM GMT

പെൺകുട്ടികൾക്ക് ആശ്രിത വിസയിൽ തുടരുന്നതിന് പ്രായപരിധിയില്ല

റിയാദ്: സൗദിയിൽ ആശ്രിത വിസയിൽ കഴിയുന്ന ആൺ കുട്ടികൾ 25 വയസ് പൂർത്തിയായാൽ സ്പോൺസർഷിപ്പ് മാറ്റണമെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു. 21 വയസിന് മുകളിലുള്ളവരുടെ ഇഖാമ പുതുക്കുവാൻ വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. വിവാഹ ശേഷം പെൺകുട്ടികൾ ഭർത്താവിന്റെ പേരിലേക്ക് സ്പോണ്സർഷിപ്പ് മാറ്റണമെന്നും ജവാസാത്ത് വ്യക്തമാക്കി.

മാതാവിന്‍റെയോ പിതാവിന്‍റെയോ ആശ്രിത വിസയിൽ കഴിയുന്ന ആൺ കുട്ടികൾ 25 വയസ് പൂർത്തിയായാൽ നിർബന്ധമായും സ്പോണ്സർഷിപ്പ് മാറ്റണമെന്ന് ജവാസാത്ത് വ്യക്തമാക്കി. 25 വയസ് പൂർത്തിയായ ആൺ കുട്ടികൾക്ക് ആശ്രിത വിസയിൽ തുടരാൻ അനുവാദമില്ല. 21 വയസിന് മുകളിലുള്ളവരുടെ ഇഖാമ പുതുക്കുവാൻ വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. 25 വയസ് കഴിഞ്ഞാൽ തൊഴിൽ വിസയിൽ മാത്രമേ രാജ്യത്ത് തുടരാനാവു. ഇക്കാരണത്താലാണ് വിദേശിയുടെ ആശ്രിതരായി കുടുംബ വിസയിൽ രാജ്യത്ത് കഴിയുന്ന ആൺ കുട്ടികൾ 21 വയസുകഴിഞ്ഞാൽ ഇഖാമ പുതുക്കാൻ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും 25 വയസ് പൂർത്തിയായവർ തൊഴിൽ സ്ഥാപനത്തിന്‍റെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്നും വ്യവസ്ഥ ചെയ്യുന്നത്.

പെൺകുട്ടികൾക്ക് ആശ്രിത വിസയിൽ തുടരുന്നതിന് പ്രായപരിധിയില്ല. എന്നാൽ ഇഖാമ പുതുക്കുന്നതിന് വിവാഹിത അല്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം. വിവാഹിതയാണെങ്കിൽ ഭർത്താവിന്‍റെ സ്പോൺസർഷിപ്പിലേക്ക് മാറേണ്ടിവരും. സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കാൻ ഗുണഭോക്താവ് സൗദി അറേബ്യയിൽ ഉണ്ടായിരിക്കണമെന്നും ജവാസാത്ത് വ്യക്തമാക്കി.

Similar Posts