മക്ക ഹറമിൽ മൂന്നാംഘട്ട വികസന പദ്ധതികൾ അവസാനത്തിലേക്ക്; മതാഫിന്റെ സൗകര്യം വർധിപ്പിച്ചു
|നിലവിൽ മതാഫിന്റെ വികസനം 90 ശതമാനം പൂർത്തിയായി. സീലിങ് വർക്കുകളാണ് ഇനി പൂർത്തിയാകാനുള്ളത്. 50 ശതമാനത്തോളം വർക്കുകൾ കൂടി പൂർത്തിയായാൽ മതാഫിലെ സൗകര്യം പൂർണ തോതിലാകും.
മക്കയിലെ ഹറമിൽ മൂന്നാംഘട്ട വികസന പദ്ധതികൾ അവസാനത്തിലേക്ക്. തീർത്ഥാടകർ കഅബയെ വലയം ചെയ്യുന്ന മതാഫിന്റെ സൗകര്യം വർധിപ്പിച്ചു. പ്രധാന പ്രവേശന കവാടങ്ങളുടെ സൗന്ദര്യവത്കരണവും അവസാനത്തിലാണ്. കോവിഡിന് മുന്നേ തുടങ്ങിയതായിരുന്നു ഹറമിലെ വികസനം. വലിയ തീർത്ഥാടക പ്രവാഹമുള്ള സമയങ്ങളിൽ പതിയെ ആയിരുന്നു നിർമാണ പ്രവർത്തനം. ലോക് ഡൗണിന് ശേഷം നിർമാണ പ്രവർത്തനങ്ങൾക്ക് വേഗമേറി.
നിലവിൽ മതാഫിന്റെ വികസനം 90 ശതമാനം പൂർത്തിയായി. സീലിങ് വർക്കുകളാണ് ഇനി പൂർത്തിയാകാനുള്ളത്. 50 ശതമാനത്തോളം വർക്കുകൾ കൂടി പൂർത്തിയായാൽ മതാഫിലെ സൗകര്യം പൂർണ തോതിലാകും. പ്രധാന ഗേറ്റുകളുടെ സൗന്ദര്യവൽക്കരണമാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ശതമാനം വർക്കുകൾ മാത്രമാണ് ഇതിൽ ബാക്കിയുള്ളതെന്ന് വികസന അതോറിറ്റി അറിയിച്ചു. മതാഫിന്റെ താഴേ നിലയിലുള്ള ജോലികൾ 30 ശതമാനമാണ് പൂർത്തിയായത്. മുകളിൽ ജോലികൾ പൂർത്തിയാകുന്നതോടെ താഴേ നിലയിലെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാകും. പുതിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അധികമായി രണ്ട് ലക്ഷത്തോളം തീർത്ഥാടകർക്ക് കൂടി കർമങ്ങൾ ചെയ്യൽ ആയാസമാകും.