Gulf
ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് തിരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു;വിജയികളിൽ മൂന്ന്​ മലയാളികളും
Gulf

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് തിരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു;വിജയികളിൽ മൂന്ന്​ മലയാളികളും

Web Desk
|
21 Jan 2023 6:05 PM GMT

ഇന്ത്യൻ സ്​കൂൾ ബോർഡി​ലേക്ക്​ ആദ്യമായിട്ടാണ്​ മൂന്നു മലയാളികൾ ഒരുമിച്ച്​ വരുന്നത്

ഒമാന്‍: ഇന്ത്യൻ സ്​കൂൾ ഭരണസമിതിയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന്​ മലയാളികൾക്ക്​ ജയം. അഞ്ച്​ സീറ്റിലേക്കായി ആറു മലയാളികൾ അടക്കം 14 സ്​ഥാനാർഥികളാണ്​ മത്സരിച്ചത്​. പി.ടി.കെ. ഷമീർ, കൃഷ്​ണേന്ദു, പി.പി.നിതീഷ് കുമാർ എന്നിവരാണ്​ തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ.

സയിദ് അഹമദ് സൽമാൻ, ഡോ. ശിവകുമാർ മാണിക്കം എന്നിവരാണ്​ തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ. 616 വോട്ട് നേടി സയിദ് സല്‍മാന്‍ വിജയികളില്‍ ഒന്നാമനായി. 540 വോട്ട്​ നേടിയ പി.ടി.കെ. ഷമീർ രണ്ടാമതും 410 വോട്ട്​ ലഭിച്ച കൃഷ്​ണേന്ദു മൂന്നാമതും എത്തി. പി.പി.നിതീഷ് 402ഉം ഡോ. ശിവകുമാർ മാണിക്കം 344 വോട്ടുകൾ നേടി . ഇന്ത്യൻ സ്​കൂൾ ബോർഡി​ലേക്ക്​ ആദ്യമായിട്ടാണ്​ മൂന്നു മലയാളികൾ ഒരുമിച്ച്​ വരുന്നത്​.15 അംഗങ്ങളുള്ള ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കു അഞ്ച് പേരെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. ആറ് മലയാളികളടക്കം 14 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്.

7,260 വിദ്യാര്‍ഥികള്‍ അധ്യായനം നടത്തുന്ന മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ 4,963 രക്ഷിതാക്കള്‍ക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. 3350 രക്ഷിതാക്കള്‍ വോട്ടു രേഖപെടുത്തി. 66 വോട്ടുകള്‍ അസാധുവായി.രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5.10 വരെ തുടര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്ഥാനാര്‍ഥികള്‍ വര്‍ധിച്ചത് പോളിംഗ് വര്‍ധിക്കാനിടയാക്കി. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ മള്‍ട്ടിപര്‍പ്പസ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്.

Similar Posts