Gulf
കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് ആയിരത്തോളം പ്രവാസികള്‍; നിരാലംബരായത് നിരവധി കുടുംബങ്ങള്‍
Gulf

കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് ആയിരത്തോളം പ്രവാസികള്‍; നിരാലംബരായത് നിരവധി കുടുംബങ്ങള്‍

Web Desk
|
4 Aug 2021 5:53 PM GMT

കുടുംബനാഥനും വരുമാനവും ഇല്ലാതായ ആയിരത്തോളം പ്രവാസി കുടുംബങ്ങളുണ്ട് സംസ്ഥാനത്ത്. നോര്‍ക്ക റൂട്ട്‌സിന്റെ കണക്കനുസരിച്ച് വിദേശത്ത് മരിച്ചവിലധികവും താഴ്ന്ന വരുമാനക്കാരായ ഗള്‍ഫ് പ്രവാസികളാണ്.

കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് ആയിരത്തോളം പ്രവാസികള്‍. കുടുംബനാഥന്‍ നഷ്ടമായതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് നിരാലംബരായത്. വിദേശത്ത് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുള്ളതിനാല്‍ ആ പ്രതീക്ഷയുമില്ല ഈ കുടുംബങ്ങള്‍ക്ക്.

കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ വാന്തില്‍ സജി 2020 ആഗസ്റ്റ് നാലിനാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 10 വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തുവന്നിരുന്ന സജിയുടെ മരണത്തോടെ കുടുംബം തീര്‍ത്തും അനാഥരായി. പ്ലസ് ടുവില്‍ പഠിക്കുന്ന മകന് കടകളില്‍ താല്‍കാലിക ജോലിക്ക് പോകണ്ടി വന്നു പട്ടിണിയകറ്റാന്‍. ലോക്ക്ഡൗണ്‍ ആയതോടെ ആ വരുമാനവും നിലച്ച ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളുടെ ഇന്നത്തെ അവസ്ഥക്ക് ഒരു ഉദാഹരണം മാത്രമാണിത്.

കുടുംബനാഥനും വരുമാനവും ഇല്ലാതായ ആയിരത്തോളം പ്രവാസി കുടുംബങ്ങളുണ്ട് സംസ്ഥാനത്ത്. നോര്‍ക്ക റൂട്ട്‌സിന്റെ കണക്കനുസരിച്ച് വിദേശത്ത് മരിച്ചവിലധികവും താഴ്ന്ന വരുമാനക്കാരായ ഗള്‍ഫ് പ്രവാസികളാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശമുണ്ടെങ്കിലും വിദേശത്ത് മരിച്ചവര്‍ കേന്ദ്രത്തിന്റെ കണക്കില്‍ പെടുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

Related Tags :
Similar Posts