അമീർ പദവിൽ ശൈഖ് നവാഫിന് മൂന്ന് വർഷം
|ശൈഖ് സബാഹ് അഹ്മദ് അൽ ജാബിറിന്റെ പിൻഗാമിയായി 2020 സെപ്റ്റംബർ 29 നാണ് കുവൈത്തിന്റെ പതിനാറാം അമീറായി ശൈഖ് നവാഫ് അഹ്മദ് ജാബിർ അസ്സബാഹ് അധികാരമേറ്റത്
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. ദേശീയ ഐക്യം കാത്തുസൂക്ഷിക്കുന്നതിലും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിലും ശ്രദ്ധേയമായ ചുവടുവെപ്പുകളാണ് കഴിഞ്ഞ മൂന്നുവർഷം കുവൈത്ത് സാക്ഷ്യംവഹിച്ചത്.
ശൈഖ് സബാഹ് അഹ്മദ് അൽ ജാബിറിന്റെ പിൻഗാമിയായി 2020 സെപ്റ്റംബർ 29 നാണ് കുവൈത്തിന്റെ പതിനാറാം അമീറായി ശൈഖ് നവാഫ് അഹ്മദ് ജാബിർ അസ്സബാഹ് അധികാരമേറ്റത്. ദേശീയ ഐക്യം കാത്തുസൂക്ഷിക്കുന്നതിലും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിലും ശ്രദ്ധേയ ചുവടുവെപ്പുകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അമീറിന്റെ നേതൃത്വത്തില്‍ നടത്തിയത്.
ഗൾഫ് രാജ്യങ്ങൾക്കിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും അമീർ ശൈഖ് നവാഫ് മുന്‍പന്തിയിലുണ്ടായിരുന്നു. 1961 ൽ ഹവല്ലി ഗവർണറായാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഒദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1994 മുതല്‍ 2003വരെ നാഷനൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായിരുന്നു. തുടര്‍ന്ന് കുവൈത്ത് കാബിനറ്റില്‍ ആഭ്യന്തര മന്ത്രിയായും പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു.