Gulf
ഒമാൻ-കേരള സെക്ടറുകളിലേക്ക്; മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കിൽ ടിക്കറ്റ്
Gulf

ഒമാൻ-കേരള സെക്ടറുകളിലേക്ക്; മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കിൽ ടിക്കറ്റ്

Web Desk
|
13 April 2023 7:16 PM GMT

പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വരെ 50 റിയാലിൽ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്

മസ്കത്ത്: ഒമാൻ-കേരള സെക്ടറുകളിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി വിമാന കമ്പനികൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളികൾ. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വരെ 50 റിയാലിൽ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്.

ഒമാൻ-കേരള സെക്ടറുകളിലേക്ക് മുൻ വർഷങ്ങളിൽ മൂന്ന് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയർന്നിരുന്ന റമദാനിലെ അവസാന ദിനങ്ങളിലും ഇത്തവണ താരതമ്യേന കുറഞ്ഞ ചെലവിൽ ടിക്കറ്റുകൾ ലഭ്യമാണ്. മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കാണ് വിമാന ടിക്കറ്റ് നിരക്ക് കുറവുള്ളത്.ടിക്കറ്റ് നിരക്ക് കൂടുതൽ തിരുവനന്തപുരത്തേക്കുമാണ്. സലാലയിൽ നിന്നുള്ള നിരക്കുകളിലും വലിയ വർധന ഇത്തവണയില്ല.

എയർ ഇന്ത്യ എക്‌സ്പ്രസിൽ മസ്‌കത്തിൽ നിന്നും കോഴിക്കോട്ടേക്ക് ഏപ്രിൽ 18 വരെ 37 റിയാലിന് ടിക്കറ്റുകൾ ലഭ്യമാണ്. മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ ഏപ്രിൽ 17ന് 35 റിയാലാണ് ടിക്കറ്റിന് ചെലവ് വരുന്നത്. തിരുവനന്തപുരം സെക്ടറിൽ ഏപ്രിൽ 18 വരെ 42 റിയാലിൽ താഴെയാണ് നിരക്ക്.അതേസമയം, ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് ടിക്കറ്റെടുത്തവർ കുറവാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. എന്നാൽ, ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചത് ടിക്കറ്റ് നിരക്കുയർന്നേക്കുമെന്നും ട്രാവൽ ഏജൻസികൾ പറയുന്നു.

Similar Posts