ടിക്കറ്റിന്റെ 15% ഭൂകമ്പത്തിന്റെ ഇരകൾക്ക്; ഗ്ലോബൽ വില്ലേജിന്റെ കൈത്താങ്ങ്
|ഗ്ലോബൽ വില്ലേജ് ഗേറ്റിൽ നിന്ന് നേരിട്ടും ഓൺലൈനിൽ നിന്നും വാങ്ങുന്ന എല്ലാ ടിക്കറ്റുകൾക്കും ഇത് ബാധകമാകമായിരിക്കും
ദുബൈ: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കാൻ പദ്ധതിയുമായി ദുബൈ ഗ്ലോബൽ വില്ലേജ്. ഞായറാഴ്ച ലോബൽ വില്ലേജിൽ എത്തുന്നവരുടെ ടിക്കറ്റ് നിരക്കിൽ 15ശതമാനം ഭൂകമ്പ ദുരിതബാധിതർക്ക് നൽകും.
ഞായറാഴ്ച് ഗ്ലോബൽ വില്ലേജിൽ വിർജിൻ റേഡിയോ 15-ാം വാർഷികത്തിന്റെ ഭാഗമായി സംഗീത പരിപാടി നടക്കുന്ന ദിവസമായതിനാൽ നിരവധി സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന 'ബ്രിഡ്ജസ് ഓഫ് ഗുഡ്നെസ്' ദുരിതാശ്വാസ കാമ്പയിനിലേക്കാണ് ടിക്കറ്റ് വരുമാനത്തിന്റെ 15 ശതമാനം തുക നൽകുക.
ഗ്ലോബൽ വില്ലേജ് ഗേറ്റിൽ നിന്ന് നേരിട്ടും ഓൺലൈനിൽ നിന്നും വാങ്ങുന്ന എല്ലാ ടിക്കറ്റുകൾക്കും ഇത് ബാധകമാകമായിരിക്കും. ഞായറാഴ്ച സംഗീതക്കച്ചേരിക്ക് പുറമെ വെടിക്കെട്ടും മറ്റു പരിപാടികളും കൂടി ഒരുക്കിയിട്ടുണ്ട്. ഭൂകമ്പത്തിൽ അകപ്പെട്ടവർക്ക് സഹായമെത്തിക്കാൻ യു.എ.ഇയിലെ വിവിധ സ്ഥാപനങ്ങളും സംരംഭങ്ങളും രംഗത്തുണ്ട്..നൂറോളം വിമാനങ്ങളാണ് ഇതിനകം സഹായവുമായി ദുരന്തബാധിത മേഖലയിലേക്ക് പറന്നത്.