UAE
അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിൽ നിന്ന് 30 ടൺ കൊക്കെയിൻ പിടിച്ചെടുത്തു; 49 പേർ അറസ്റ്റിൽ
UAE

അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിൽ നിന്ന് 30 ടൺ കൊക്കെയിൻ പിടിച്ചെടുത്തു; 49 പേർ അറസ്റ്റിൽ

Web Desk
|
28 Nov 2022 3:27 PM GMT

യൂറോപ്പിലെ മൂന്നിലൊന്ന് കൊക്കെയിൻ കടത്തിന് പിന്നിലും സൂപ്പർ കാർട്ടൽ എന്ന സംഘമാണെന്നാണ് റിപ്പോർട്ടുകൾ

ദുബൈ: അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ 49 പേർ അറസ്റ്റിൽ. സംഘത്തിൽ നിന്ന് 30 ടൺ കൊക്കൈയിൻ പിടിച്ചെടുത്തു. യു എ ഇ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ യൂറോപോൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് അറസ്റ്റ്. സൂപ്പർ കാർട്ടൽ എന്നറിയപ്പെടുന്ന സംഘത്തിലെ 49 പേരാണ് യു എ ഇ, സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽ നിന്നായി പിടിയിലായത്. സംഘത്തിലെ പ്രധാനകണ്ണികളായ ആറുപേർ ദുബൈയിൽ നിന്ന് അറസ്റ്റിലായതായി യു എ ഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവർ ഫ്രാൻസ്, നെതർലാൻഡ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

യൂറോപ്പിലെ മൂന്നിലൊന്ന് കൊക്കെയിൻ കടത്തിന് പിന്നിലും സൂപ്പർ കാർട്ടൽ എന്ന സംഘമാണെന്നാണ് റിപ്പോർട്ടുകൾ. ഓപ്പറേഷൻ ഡെസർട്ട് ലൈറ്റ് എന്ന പേരിൽ യൂറോപോൾ, യു എ ഇ ആഭ്യന്തരമന്ത്രാലയം, യു എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് എന്നിവ വിവിധ രാജ്യങ്ങളിലെ പൊലീസ് സേനയുമായി കൈകോർത്തായിരുന്നു റെയ്ഡ് നടത്തിയത്. ഈമാസം എട്ട് മുതൽ 19 വരെയായിരുന്നു റെയ്ഡ്. അറസ്റ്റിന് നേതൃത്വം നൽകിയവരെ യു എ ഇ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സെഫ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദിച്ചു.

Similar Posts