UAE
300 more taxi cars will soon be in service in Dubai
UAE

300 ടാക്‌സി കാറുകൾ കൂടി ഉടൻ ദുബൈ നിരത്തിലേക്ക്

Web Desk
|
14 Sep 2024 5:37 PM GMT

നാലിലൊന്നും ഇലക്ട്രിക് കാറുകൾ

ദുബൈ: 300 ടാക്‌സി കാറുകൾ കൂടി ഉടൻ ദുബൈ നിരത്തിലേക്ക്. ദുബൈയിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണിത്. ഇവയിൽ നാലിലൊന്നും ഇലക്ട്രിക് കാറുകൾ ആയിരിക്കും. പുതുതായി 300 എണ്ണം കൂടി എത്തുന്നതോടെ ദുബൈ ട്രാൻസ്‌പോർട്ട് കോർപറേഷനു കീഴിലെ ടാക്‌സി കാറുകളുടെ എണ്ണം 6,000 ആയി ഉയരും. ദുബൈയിലെ സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത ആവശ്യം നിറവേറ്റാൻ ഇത് ഡി.ടി.സിയെ സഹായിക്കും.

ടാക്‌സി കാറുകളുടെ എണ്ണം കൂടുന്നതോടെ 10 കോടി ദിർഹമിന്റെ അധിക വരുമാനം ലഭിക്കുമെന്നാണ് ഡി.ടി.സിയുടെ പ്രതീക്ഷ. കാലാനുസൃതമായി വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുകയെന്ന ഡി.ടി.സി നയത്തിന്റെ ഭാഗമാണ് പുതിയ കാറുകൾ പുറത്തിറക്കുന്നതെന്ന് സി.ഇ.ഒ മൻസൂർ റഹ്‌മാൻ അൽ ഫലാസി പറഞ്ഞു. ഈ വർഷം വാഹനങ്ങളുടെ എണ്ണത്തിൽ ഏതാണ്ട് 10 ശതമാനം വർധനവുണ്ട്. ടാക്‌സി, ലിമോസിൻസ്, ബസുകൾ, മോട്ടോ സൈക്കിൾ തുടങ്ങി എല്ലാ മേഖലകളിലുമായി ആകെ വാഹനങ്ങളുടെ എണ്ണം 9,000 കടന്നു. കുറഞ്ഞ രീതിയിൽ കാർബൺ പുറന്തുള്ളുന്ന നൂതനമായ സംവിധാനങ്ങളിലേക്ക് മാറുന്നതിനുള്ള നയങ്ങളുടെ ഭാഗമാണ് കൂടുതൽ ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നത്.

Related Tags :
Similar Posts