UAE
32 new metro stations are being built in Dubai within six years
UAE

ദുബൈയിൽ ആറുവർഷത്തിനകം 32 പുതിയ മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കും

Web Desk
|
1 July 2024 5:23 PM GMT

നിലവിലെ 64 സ്റ്റേഷനുകളിൽ നിന്ന് 2030ഓടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 96 ആയി ഉയർത്തും

ദുബൈയിൽ ആറു വർഷത്തിനകം 32 മെട്രോ സ്റ്റേഷനുകൾ കൂടി നിർമിക്കാൻ പദ്ധതി. ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിലിലാണ് മെട്രോ സ്റ്റേഷൻ വികസനം സംബന്ധിച്ച പദ്ധതിക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ അംഗീകാരം നൽകിയത്. ഓരോ മെട്രോ സ്റ്റേഷൻ പരിസരവും വാണിജ്യവികസന മേഖലകളാക്കി മാറ്റുകയാണ് ലക്ഷ്യം.

നിലവിലെ 64 സ്റ്റേഷനുകളിൽ നിന്ന് 2030ഓടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 96 ആയി ഉയർത്തും. സ്റ്റേഷൻ പരിസരത്തിന്റെ വിസ്തൃതി 140 ചതുരശ്ര കിലോമീറ്ററായി വികസിപ്പിക്കും. പിന്നീട് 2040 ഓടെ 228 ചതുരശ്ര കിലോമീറ്ററിലേക്ക് ഈ മേഖല വികസിപ്പിക്കും. സ്റ്റേഷനുകളുടെ എണ്ണം 140 സ്റ്റേഷനുകളാക്കും.

ഇതോടൊപ്പം പൊതുഗതാഗതം 45 ശതമാനമായി വർധിപ്പിച്ച്, കാർബൺ വികിരണം കുറക്കാനും ഈ പദ്ധതികൾക്ക് ലക്ഷ്യമുണ്ട്. മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ജനസംഖ്യ വർധിപ്പിക്കുകയും അതിനനുസരിച് താമസ, വാണിജ്യ, ഓഫീസ്, സേവന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. ഒപ്പം തണൽമരങ്ങളുള്ള നടപ്പാതകൾ വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

Similar Posts