ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 41ാം എഡിഷന് തുടക്കം
|'വാക്കുകൾ പരക്കട്ടെ' എന്നതാണ് ഇത്തവണ മേളയുടെ സന്ദേശവാക്യം
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ നാൽപത്തൊന്നാം എഡിഷന് തുടക്കം. എക്‌സ്‌പോ സെൻററിൽ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസ്മിയാണ് മേള ഉദ്ഘാടനം ചെയ്തത്. ഈ മാസം 13 വരെ നീണ്ടുനിൽക്കുന്ന ഷാർജ പുസ്തക മേളയിൽ പതിനഞ്ചു ലക്ഷത്തിലേറെ പുസ്തകങ്ങളാണ് വായന കുതുകികളെ കാത്തിരിക്കുന്നത്. എണ്ണമറ്റ രാജ്യങ്ങളിൽ നിന്ന് ആയിരത്തിലേറെ പ്രസാധകരാണ് മേളക്കെത്തിയിരിക്കുന്നത്. 'വാക്കുകൾ പരക്കട്ടെ' എന്നതാണ് ഇത്തവണ മേളയുടെ സന്ദേശവാക്യം. നൂറിലേറെ എഴൂത്തുകാരും പ്രതിഭകളുമാണ് മേളയിൽ പങ്കെടുക്കുന്നത്. റൈറ്റേഴ്‌സ് ഫോറത്തിൽ അഞ്ഞൂറിലേടെ പുസ്തക പ്രകാശനങ്ങളും ഒരുക്കിയിട്ടുണ്ട്.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായെത്തിയ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡി.സി ബുക്‌സ് ഉൾപ്പെടെ നിരവധി പ്രസാകരാണ് മേളക്കായി ഇന്ത്യയിൽ നിന്ന് എത്തിയിരിക്കുന്നത്. ഷാർജ പുസ്തക മേളയുടെ വൈപുല്യവും കരുത്തും തെളിയിക്കുന്നതാണ് ഇത്തവണ ഏർപ്പെടുത്തിയ സംവിധാനങ്ങൾ. 1298 അറബ് പ്രസാധകരും ഇക്കുറി മേളയുടെ ഭാഗമാണ്. ആദ്യദിനത്തിൽ സ്‌കൂൾ വിദ്യാർഥികളുടെ വൻ പ്രവാഹം തന്നെയായിരുന്നു മേളയിലേക്ക്.
41st edition of Sharjah International Book Fair begins