UAE
ഇ-വാഹനങ്ങളോട് ഇഷ്ടം കൂടുന്നു; 52% യുഎഇ നിവാസികളും ഇലക്ട്രിക് വാഹനത്തിലേക്ക്
UAE

ഇ-വാഹനങ്ങളോട് ഇഷ്ടം കൂടുന്നു; 52% യുഎഇ നിവാസികളും ഇലക്ട്രിക് വാഹനത്തിലേക്ക്

Web Desk
|
28 May 2022 6:14 PM GMT

ഓഡി അബൂദബി നടത്തിയ പഠനത്തിലാണ് 52 ശതമാനം യുഎഇ നിവാസികളും ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് വാഹനത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കുന്നത്

എണ്ണ വില വർധിക്കുന്ന സാഹചര്യത്തിൽ യു.എ.ഇയിലെ പകുതിയിലേറെ താമസക്കാരും ഇലക്ട്രിക് കാറിലേക്ക് മാറാൻ ആഗ്രഹിക്കുന്നതായി പഠനം. ഓഡി അബൂദബി നടത്തിയ പഠനത്തിലാണ് 52 ശതമാനം യുഎഇ നിവാസികളും ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് വാഹനത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളോടുള്ള കാഴ്ചപ്പാട് തന്നെ എണ്ണവില മാറ്റിയിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നത്.

എണ്ണ ഉൽപാദക രാജ്യമായ യുഎഇയിൽ അടുത്തകാലം വരെ വാഹനങ്ങളുടെ മൈലേജ് ഒരു പ്രശ്‌നമേ അല്ലായിരുന്നു. എന്നാൽ എണ്ണവില ഉയർന്നതോടെ ഉപഭോക്താക്കളുടെ താൽപര്യം മാറിക്കൊണ്ടിരിക്കയാണ്. 25 ശതമാനം പേർ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്താൻ കാത്തിരിക്കുകയാണ്. നേരത്തെ ഇ-വാഹനങ്ങളെ സ്വീകരിക്കുന്നവരുടെ എണ്ണം വളരെ പരിമിതമായിരുന്നു-സർവെ ചൂണ്ടിക്കാട്ടി. ആഗോള വിപണിയിൽ എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെയാണ് യു.എ.ഇയിലും വിലവർധനയുണ്ടായത്. ഫെബ്രുവരിയിലും മാർച്ചിലും 10ശതമാനവും ഏപ്രിലിൽ 16ശതമാനവുമാണ് വർധിച്ചത്.

പഠനമനുസരിച്ച് സാധാരണ എഞ്ചിൻ വാഹനങ്ങളേക്കാൾ 60 ശതമാനം കുറവാണ് ഇ-വാഹനങ്ങളുടെ ചെലവ്. ഇലക്ട്രിക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കാൻ അബുദബി പുതിയ നയവും പ്രഖ്യാപിച്ചിരുന്നു.



Similar Posts