UAE
A high-level delegation from India will visit Sharjah
UAE

ഇന്ത്യയിൽ നിന്നുള്ള ഉന്നത തല സംഘം ഷാർജ സന്ദർശിക്കും

Web Desk
|
4 Jun 2023 8:16 PM GMT

വ്യവസായി മേഖലയിൽ നിന്നുള്ളവരായിരിക്കും സംഘത്തിലുണ്ടാവുക

ഇന്ത്യയിൽ നിന്നുള്ള ഉന്നത തല സംഘം ഷാർജ സന്ദർശിക്കും. ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സ്​ സംഘം ഇന്ത്യ സന്ദർശിച്ചതിന്​ പിന്നാലെയാണ്​ ഇന്ത്യ ഇക്കാര്യത്തിൽ താൽപര്യം അറിയിച്ചത്​. വ്യവസായി മേഖലയിൽ നിന്നുള്ളവരായിരിക്കും സംഘത്തിലുണ്ടാവുക.

ഈ വർഷം അവസാന പാദത്തിലായിരിക്കും സന്ദർശനം. വിവിധ വ്യവസായി മേഖലയിൽ നിന്നുള്ളവർ സംഘത്തിലുണ്ടാവും. അതേസമയം, ഇന്ത്യയിലെത്തിയ ഷാർജ ചേംബർ സംഘം യു.എ.ഇയിലേക്ക്​ മടങ്ങി.

ഷാർജ എക്സ്​പോ സെന്‍ററും ഇന്ത്യൻ എക്സ്​പോ മാർട്ടും സംഘടിപ്പിക്കുന്ന പ്രദർശന മേളകളിൽ ഇരു കൂട്ടരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന ധാരണപത്രത്തിൽ ഒപ്പുവെക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും വാണിജ്യ, വ്യാവസായിക, സേവന പ്രവർത്തനങ്ങളിൽ ബിസിനസ് മേഖലകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു.

ഷാർജ എക്സപോർട്​ ഡവലപ്​മെന്‍റ്​ സെന്‍ററിന്‍റെ നേതൃത്വത്തിലാണ്​ ചേംബർ സംഘം മുംബൈയിലും ഡൽഹിയിലുമെത്തിയത്​. ഡൽഹിയിൽ യു.എ.ഇ-ഇന്ത്യ ബിസിനസ്​ ഫോറവും സംഘടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളിലേക്കും ഇറക്കുമതിയും കയറ്റുമതിയും വർധിപ്പിക്കുന്നതിനെ കുറിച്ച്​ സംഘം ചർച്ച നടത്തി. നിക്ഷേപം വർധിപ്പിക്കുന്നതും ചർച്ചയിൽ വന്നു. . പുതിയ മാർക്കറ്റുകൾ തുറക്കുന്നതിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇരു സംഘവും താൽപര്യം പ്രകടിപ്പിച്ചു.

Similar Posts