UAE
Heart attack death
UAE

ഹൃദയാഘാതം; മണ്ണാർക്കാട് സ്വദേശി അബൂദബിയിൽ മരണപ്പെട്ടു

Web Desk
|
29 July 2023 9:18 AM GMT

അബൂദബി: മണ്ണാർക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അബൂദബിയിൽ മരണപ്പെട്ടു. അരയൻകോട് കാവുണ്ടത്ത് അരിക്കാരൻ അലവിക്കയുടെ മകൻ അബ്ദുൽ ലത്തീഫ് ( 60) സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

30 വർഷക്കാലമായി ബനിയാസിൽ അറബിക് ടെക്സ്റ്റൈൽ മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. ന്യൂവൈറ്റ്, വൈറ്റ് കോർണർ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ : റജില, മക്കൾ: മുഹമ്മദ് അഫീഫ് , ജെയ്ഫ് അലവി , ഹനിത്ത്.

അബൂദബി കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ ഖബറടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Similar Posts