UAE
UAE
യു.എ.ഇയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെരിന്തൽമണ്ണ സ്വദേശി വാഹനമിടിച്ച് മരിച്ചു
|12 Sep 2022 10:28 AM GMT
അജ്മാനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പെരിന്തൽമണ്ണ സ്വദേശി വാഹനമിടിച്ച് മരിച്ചു. പരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് ഇന്നലെ വൈകിട്ട് നാലരയ്ക്ക് അപകടത്തിൽ പെട്ടത്.
എലൈറ്റ് എക്സ്ട്രൂഷൻ ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന അദ്ദേഹം അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ തന്റെ വാഹനം നിറുത്തി റോഡിന് എതിർ വശത്തേക്ക് നടക്കുന്നതിന്നിടയിലാണ് വാഹനമിടിച്ചത്. സാരമായ പരിക്കേറ്റ ശ്രീലേഷിനെ പൊലീസ് അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ വട്ടക്കണ്ടത്തിൽ ഗോപാലന്റെയും കമലത്തിന്റെയും മകനാണ്. എൻ.എം.സി ഹോസ്പിറ്റൽ ഫാർമസിസ്റ്റായ ശിൽപയാണ് ഭാര്യ. മക്കൾ ശ്രാവൺ, ശ്രേയ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്ബന്ധുക്കൾ അറിയിച്ചു.